|

പണ്ടോറയില്‍ ഇത്തവണ കാമറൂണ്‍ ഒളിപ്പിച്ചിരിക്കുന്നത് എന്ത്; അവതാര്‍ രണ്ടാം ഭാഗത്തില്‍ അറിയേണ്ടത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന ചിത്രമാണ് അവതാര്‍ ദി വേ ഓഫ് വാട്ടര്‍. 2009 ല്‍ പുറത്തിറങ്ങി ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ഹരം കൊള്ളിച്ച ചിത്രം സിനിമയിലൂടെ ദൃശ്യവിസ്മയം തീര്‍ക്കുകയായിരുന്നു.

ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്കും കുറവില്ല. രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോള്‍ ജേക്ക് സുളളി, നെയ്റ്റിരി, അവരുടെ കുട്ടികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ജേക്ക് സുള്ളിയേയും നെയ്റ്റിരിയേയുമായിരിക്കും അവതാര്‍ ദി വേ ഓഫ് വാട്ടറില്‍ കാണാന്‍ പോകുന്നത്.

Image

ആദ്യ സിനിമ ഇറങ്ങി ഒരു ദശാബ്ദത്തിന് ശേഷമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമിറങ്ങുന്നത്. ടൈറ്റാനിക് എന്ന സൂപ്പര്‍ ഹിറ്റ് കാമറൂണ്‍ ചിത്രത്തില്‍ നായികയായ കെയ്റ്റ് വിന്‍സ്‌ലെറ്റ് അവതാര്‍ രണ്ടാം ഭാഗത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. കാമറൂണിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാനായത് ഗംഭീര എക്‌സ്പീരിയന്‍സ് ആയിരുന്നു എന്നാണ് കെയ്റ്റ് വിശേഷിപ്പിച്ചത്.

Avatar 2 teases Kate Winslet's underwater role in new set photo | EW.com

പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ചിത്രത്തില്‍ പണ്ടോറയിലെ സമുദ്രഭാഗങ്ങളിലൂടെ ദൃശ്യവിസ്മയത്തിന്റെ അനുഭവമായിരിക്കും പ്രേക്ഷകര്‍ക്ക് ലഭിക്കുക എന്നത് അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഈ വര്‍ഷം ഡിസംബര്‍ 16-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അവതാറിന് തുടര്‍ഭാഗങ്ങളുണ്ടാകുമെന്ന് 2012ല്‍ ജെയിംസ് കാമറൂണ്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രങ്ങളുടെ റിലീസും അതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഭാഗം 2020 ഡിസംബറിലും മൂന്നാം ഭാഗം 2021 ഡിസംബര്‍ 17 നും നാലാം ഭാഗം 2024 ഡിസംബര്‍ 20നും അഞ്ചാം ഭാഗം 2025 ഡിസംബര്‍ 19നും റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ കൊവിഡ് പടര്‍ന്ന സാഹചര്യത്തില്‍ റിലീസുകള്‍ പ്രഖ്യാപിച്ച സമയത്ത് നടത്താനായില്ല.

Content Highlight: What you need to know about Avatar the way of water