|

ദാവൂദ് ഇബ്രാഹിമിനൊപ്പം അനില്‍ കപൂര്‍ എന്താണ് ചെയ്യുന്നത്? പഴയകാല ചിത്രത്തിന് മറുപടിയുമായി സോനം കപൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അധോലോക നേതാവായിരുന്ന ദാവൂദ് ഇബ്രാഹിമിനൊപ്പമുള്ള ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ ഫോട്ടോയെ ചോദ്യം ചെയ്തയാള്‍ക്ക് മറുപടി നല്‍കി അനില്‍ കപൂറിന്റെ മകളും ബോളിവുഡ് നടിയുമായ സോനം കപൂര്‍.

ഷഹീന്‍ബാഗില്‍ നടന്ന വെടിവെപ്പിനെതിരെ സോനം ചെയ്ത് ട്വീറ്റിനു കമന്റായാണ് ഒരാള്‍ അനില്‍ കപൂറും ദാവൂദ് ഇബ്രാഹിമും ഒപ്പം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്.

‘ഇന്ത്യയില്‍ ഇത്തരത്തിലൊരിക്കലും സംഭവിക്കില്ല എന്നാണ് താന്‍ കരുതിയില്ല. വര്‍ഗീയരാഷ്ട്രീയം അവസാനിപ്പിക്കുക. നിങ്ങള്‍ ഒരു ഹിന്ദു വിശ്വാസിയാണെങ്കില്‍ ആ മതം കര്‍മ്മത്തെക്കുറിച്ചും ധര്‍മ്മത്തെക്കുറിച്ചും ആണെന്ന് മനസിലാക്കുക’ എന്നായിരുന്നു സോനത്തിന്റെ ട്വീറ്റ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതിനു താഴെയാണ് ഒരു ട്വിറ്റര്‍ ഉപയോക്താവ് അനില്‍ കപൂറും ദാവൂദ് ഇബ്രാഹിമും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കു വെച്ചത്. കര്‍മ്മം മൂലമാണോ ധര്‍മ്മം മൂലമാണോ താങ്കളുടെ പിതാവ് ദാവൂദിനൊപ്പം നില്‍ക്കുന്നത് എന്നായിരുന്നു ഇയാള്‍ ചോദിച്ചത്.

‘ക്രിക്കറ്റ് മൂലം, ഇന്ത്യന്‍ ക്രിക്കറ്റ് മൂലം’ എന്നാണ് സോനം ഇതിന് മറുപടി നല്‍കിയത്.

ഇത്തരം നിരവധി ചോദ്യങ്ങള്‍ പിന്നെയും വന്നതോടെ സോനം വിശദീകരണവും നല്‍കി. അദ്ദേഹം രാജ്കപൂറിനൊപ്പവും കൃഷ്ണ കപൂറിനൊപ്പവും ക്രിക്കറ്റ് മാച്ച് കാണാന്‍ പോയതാണ്. അദ്ദേഹത്തിന്റെ അറിവോടയല്ലാതെ ആരോ എടുത്ത ഫോട്ടോയാണത് എന്നാണ് സോനം മറുപടി നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് നടത്തിയ ആക്രമണത്തിനെതിരെയും സോനം കപൂര്‍ രംഗത്തെത്തിയിരുന്നു.

Latest Stories