| Tuesday, 18th December 2018, 10:41 pm

കളിയിലും അല്പം കാര്യമാവാം: കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടം വാങ്ങുന്നതിന് മുമ്പ് അറിയേണ്ട കാര്യങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്:  കുട്ടികള്‍ കളിക്കേണ്ടത് അത്യാവശ്യമാണ്. കളി ബുദ്ധിവികാസത്തിലും ശാരീരിക വളര്‍ച്ചയിലും വലിയ പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ കുട്ടികള്‍ കളിക്കുവാന്‍ ഉപയോഗിക്കുന്ന കളിക്കോപ്പുകളുടെ ഗുണ നിലവാരം ശ്രദ്ധിച്ചില്ലെങ്കില്‍ അത് വിപരീത ഫലം ചെയ്യും.

കുട്ടികള്‍ തൊടുകയും ഇടപഴകുകയും ഒരു പക്ഷേ വായയിലേക്ക് കൊണ്ടു പോകുവാന്‍ വരെ ഇടയുള്ളതാണ് കളിപ്പാട്ടങ്ങള്‍. അത് കൊണ്ട് ഇവ ഉണ്ടാക്കിയിരിക്കുന്നത് ഒരു തരത്തിലും വിഷാംശം കലര്‍ന്ന സാധനങ്ങള്‍ കൊണ്ടല്ല എന്ന് ഉറപ്പ വരുത്തേണ്ടതുണ്ട്.

Also Read: ശബരിമലയില്‍ നിരോധാനാജ്ഞ നീട്ടി

കളിപ്പാട്ടങ്ങള്‍ വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

തീ പിടിക്കാന്‍ ഇടയില്ല എന്ന് ലാബല്‍ ചെയ്ത കളിപ്പാട്ട മാത്രം വാങ്ങിക്കുക

സ്റ്റഫ്ഡ് ( തുണിയൊ പഞ്ഞിയൊ നിറച്ച് പാവകള്‍ ) കഴുകാന്‍ പറ്റുന്നതാണെന്ന് ഉറപ്പാക്കുക.

ലെഡ് അടങ്ങിയ കളിപ്പാട്ടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കണം.

ക്രയോണ്‍സിന് മുകളില്‍ എ.എസ്.ടി.എം ഡി 4236 എന്ന് എഴുതിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക

കളിപ്പാട്ട്ങ്ങളില്‍ നിന്ന പുറത്ത് വരുന്ന വെളിച്ചവും സൗണ്ടും കുഞ്ഞിന് ഒരു തരത്തിലും ബുദ്ധിമുട്ടുണ്ടാക്കില്ല എന്ന് ഉറപ്പാക്കണം. ചില ശബ്ദങ്ങള്‍ അവരുടെ കേള്‍വി ശക്തിയെ വരെ ബാധിച്ചേക്കും.

അതത് പ്രായക്കാര്‍ക്ക് യോജിക്കുന്ന കളിപ്പാട്ടങ്ങള്‍ മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക. പഠനവും സര്‍ഗ്ഗശേഷിയും വളര്‍ത്താന്‍ കളിയിലൂടെ സാധ്യമാകുന്ന കളിപ്പാട്ടങ്ങളാണ് മൂന്ന് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് അനുയോജ്യം. റിമോട്ട് കണ്‍ട്രോള്‍, വീഡിയോ ഗെയിം എന്നിവക്ക മുന്‍തൂക്കം നല്‍കാതിരിക്കുക.

We use cookies to give you the best possible experience. Learn more