Kerala News
മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പുനഃപരിശോധിക്കണം; അദ്ദേഹത്തെ എല്ലാവരും ചേര്‍ന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്: പി.വി.അന്‍വര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Sep 21, 12:52 pm
Saturday, 21st September 2024, 6:22 pm

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്താസമ്മേളനത്തിന് മറുപടിയുമായി പി.വി.അന്‍വര്‍ എം.എല്‍.എ. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ആരോക്കയോ ചേര്‍ന്ന് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പറഞ്ഞ അന്‍വര്‍ തെറ്റിദ്ധാരണ മാറുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് മാറുമെന്നും കൂട്ടിച്ചേര്‍ത്തു.

‘നല്ല കഴിവുള്ള പൊലീസുകാര്‍ ആണ് നമ്മുടെ നാട്ടില്‍ ഉള്ളത്. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ ആരോ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതാണ്. അദ്ദേഹത്തിന് ഉപദേശങ്ങള്‍ കൊടുക്കുന്ന ആളുകള്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പൊലീസുകാര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഒരിക്കലും അവരുടെ മനോവീര്യം കെടുത്താനുള്ളതല്ല.

താന്‍ ആരോപണം ഉന്നയിച്ചത് പൊലീസിലെ കുറച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രമാണ്. കേരളത്തിലെ പൊലീസില്‍ നല്ല ഉദ്യോഗസ്ഥരാണ് ഭൂരിഭാഗവും. പത്താം ക്ലാസ് പാസാകാത്ത, എഴുതാനറിയാത്ത പൊലീസുകാരാരും തന്നെ കേരളത്തിലില്ല. മുഖ്യമന്ത്രി പറഞ്ഞത് പോലെ ത്തന്നെ പൊലീസിലെ പുഴുക്കുത്തുകള്‍ക്കെതിരെയാണ് എന്റെ പോരാട്ടം. അത് തുടരുക തന്നെ ചെയ്യും. കൂടാതെ എന്റെ ആരോപണത്തില്‍ പൊലീസിലെ ക്രിമിനലുകളുടെ മനോവീര്യമാണ് തകര്‍ന്നത്.

സുജിത്ത് ദാസുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവിട്ടത് തെറ്റ് തന്നെയാണ്. എന്നാല്‍ അതല്ലാതെ കാര്യങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ വേറെ വഴിയില്ലായിരുന്നു. തുടക്കത്തിലെ പറഞ്ഞതാണ് ഞാന്‍ ചെയ്തത് തെറ്റ് ആണ്.ദല്‍ഹിയുടെ മൂന്നാം വനിതാ മുഖ്യമന്ത്രിയായി അതിഷി സത്യപ്രതിജ്ഞ ചെയ്തു

അന്വേഷണം നടക്കട്ടെ. ആരോപണങ്ങള്‍ എല്ലാകാലത്തും ഉള്ളതാണ്. എന്റെ നേരെയും ഉണ്ടായിട്ടുണ്ട്. അത്തരം സാഹചര്യത്തില്‍ അന്വേഷണം നടത്തുകയാണ് വേണ്ടത്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ മഹത്വവല്‍ക്കരിക്കുന്നു എന്ന് സി.എം പറഞ്ഞതും തെറ്റിദ്ധാരണയുടെ പുറത്താണ്. രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ച് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസുകളില്‍ കസ്റ്റംസിനെ അറിയിക്കണം എന്നാണ്. എന്നാല്‍ ഇതുവരെ കസ്റ്റംസിനെ ഒന്നും അറിയിച്ചിട്ടില്ല.

എന്തിന് മുഖ്യമന്ത്രി കൊണ്ടോട്ടിയിലെ തട്ടാന്റെ കാര്യം മാത്രം അന്വേഷിച്ചാല്‍ മതി. ആ കാര്യം കൊണ്ടോട്ടി അങ്ങാടിയിലെ കടല വറുക്കുന്നവര്‍ക്ക് പോലും അറിയാം. ഞാന്‍ ഈ വിഷയത്തില്‍ പരാതി കൊടുക്കാന്‍ ശ്രമിക്കുകയാണ്. കള്ളക്കടത്തില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായ ശശിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണം,’ അന്‍വര്‍ പറഞ്ഞു.

Content Highlight: What the Chief Minister said should be re-examined; Everyone is misleading him: PV Anwar