ന്യൂദല്‍ഹി: ഓസീസ് താരങ്ങള്‍ പന്തില്‍ കൃത്രിമം കാട്ടിയെന്ന വിവാദത്തില്‍ പ്രതികരണവുമായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. എന്ത് വിലകൊടുത്തും മത്സരം ജയിക്കണമെന്ന മനോഭാവമാണ് പന്തില്‍ കൃത്രിമം കാട്ടുന്നതിലേക്ക് നയിച്ചതെന്ന് ഗാഗുലി ആരോപിച്ചു.
സ്റ്റീവ് സ്മിത്തിനു ഇത് ചെയ്യേണ്ട ആവശ്യമെന്താണ്. എനിക്കു തോന്നുന്നത് സ്മിത്തോ വാര്‍ണറോ ബാന്‍ക്രോഫ്‌ടോ ചെയ്തത് ശുദ്ധ മണ്ടത്തരമാണെന്നാണ്. ഇന്ത്യ ടുഡേ ന്യൂസ് ചാനലിനോട് ഗംഗുലി പറഞ്ഞു.
പിച്ചില്‍ നിന്നുള്ള ചെറിയ പ്രതലം മഞ്ഞ ടേപ്പില്‍ എടുത്താണ് ഓസീസ് താരം ബാന്‍ക്രോഫ്ട് പന്തില്‍ കൃത്രിമം കാട്ടിയിരുന്നത്. ആദ്യം സമ്മതിച്ചില്ലെങ്കിലും ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ താരം തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നു. ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞതോടെ സംഭവം നിരസിക്കുവാനുള്ള അവസരം ഓസ്‌ട്രേലിയയ്ക്ക് നഷ്ടമായതോടെ കുറ്റം സമ്മതിക്കുകയായിരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാല്‍ ഇത് ഒരു ടീം ടാക്ടിക്‌സാണെന്നായിരുന്നു സ്റ്റീവ് സ്മിത്തിന്റെ പ്രതികരണം. ബാന്‍ക്രോഫ്ട് കുറ്റം സമ്മതിച്ചതോടെ മാച്ച് ഒഫീഷ്യല്‍സ് താരത്തിനുമേല്‍ കുറ്റം ചുമത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വാര്‍ത്താസമ്മേളനത്തില്‍ സ്മിത്ത് ന്യായീകരണവുമായെത്തിയത്. ടീമിലെ മുതിര്‍ന്ന താരങ്ങള്‍ക്ക് ഇതറിയാമായിരുന്നെന്നും സ്മിത്ത് വെളിപ്പെടുത്തിയിരുന്നു.
സംഭവത്തെതുടര്‍ന്ന് സ്മിത്തിനു ഒരു മത്സരത്തില്‍ വിലക്കും മത്സരത്തിന്റെ 100 ശതമാനം മാച്ച ഫീ പിഴയും വിധിച്ചിരുന്നു. സ്മിത്ത നേരത്തെ ഇന്ത്യയില്‍ ഡി.ആര്‍.എസ വിവാദമുണ്ടായപ്പോള്‍ ബ്രെയില്‍ ഫേഡ് ആണെന്നായിരുന്നു പറഞ്ഞിരുന്നതെന്നും പക്ഷേ എനിക്ക് ശരിക്കും അങ്ങിനെയാണ് തോന്നുന്നെന്നും സ്മിത്ത പറഞ്ഞു.
“എന്ത് വിലകൊടുത്തും ജയിക്കാമെന്ന ഓസീസിന്റെ ചിന്ത നല്ലതല്ല.” ഗാംഗുലി പറഞ്ഞു. ഇതിനു മുന്നും ഓസീസിന്റെ ഭാഗത്ത നിന്നും ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും ദാദ വിമര്‍ശിച്ചു.