| Friday, 10th July 2015, 9:49 pm

ലൈഗിംക തൊഴിലാളികള്‍ക്ക് പറയാനുള്ളത് ഈ ലഘു ചിത്രങ്ങള്‍ നിങ്ങളോട് സംസാരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലേക്ക് സമൂഹം തന്നെ തള്ളിവിട്ട വിഭാഗമാണ് ലൈംഗിക തൊഴിലാളികള്‍. വിലക്ക് കല്‍പ്പിച്ച് സമൂഹം സമൂഹത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയവര്‍. സമൂഹം വേശ്യ എന്ന് മുദ്ര കുത്തി അവഗണിക്കുന്ന ഇവര്‍ എല്ലാ മാര്‍ഗങ്ങളും അടയുമ്പോഴാണ് സ്വന്തം ശരീരം വിറ്റ് ഉപജീവനം നടത്തുന്നത്. ഒരു തരത്തില്‍ സമൂഹത്തില്‍ മാന്യരെന്ന് നാം കരുതുന്ന പലരുടെയും യഥാര്‍ത്ഥ സ്വഭാവം അറിയുന്നവര്‍.

സമൂഹത്തിലെ ലൈംഗിക ദാരിദ്ര്യം ഒരു പരിധിവരെയെങ്കിലും തങ്ങളുടെ ജീവിതം കൊണ്ട് പരിഹരിക്കുന്നവര്‍. അവരുടെ ജീവിതത്തെ മോശമാണെങ്കില്‍, പഴിക്കപ്പെടേണ്ടതാണെങ്കില്‍ നമ്മുടെ ജീവിതവും അങ്ങനെ തന്നെ. കാരണം അവരെ സൃഷ്ടിക്കുന്നത് നമ്മളടങ്ങുന്ന മനുഷ്യരല്ലെ. എന്നിട്ട് അവര്‍ മാത്രമെന്തേ പഴികേള്‍ക്കപ്പെടുന്നു? അതിനര്‍ഹരാകുന്നു?

വേശ്യ എന്ന വാക്കിന് പുല്ലിംഗം ഇല്ലാത്ത നാട്ടിലാണ് നാം ജീവിക്കുന്നത് എന്ന കാര്യം മറക്കുന്ന സമൂഹം ലൈംഗിക തൊഴിലാളികള്‍ എന്ന വിഭാഗത്തിന് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇവരും ഈ സമൂഹത്തിന്റെ ഭാഗമാണെന്ന് ഇവരെ ആട്ടിപ്പായിക്കന്നവര്‍ ഓര്‍ക്കേണ്ടതാണ്.

അടുത്തപേജില്‍ തുടരുന്നു

“ഒരു ലൈംഗിക തൊഴിലാളി അവളുടെ തൊഴിലിന്റെ പേരില്‍ വിമര്‍ശിക്കപ്പെടുന്നു

അവള്‍ മാത്രം വിമര്‍ശിക്കപ്പെടുന്നു.

എന്നാല്‍ അവളെ ഉപയോഗിക്കുന്ന പുരുഷന്‍ ഒരു പഴിയും കേള്‍ക്കുന്നില്ല.”

“കാരണം അവള്‍ പാവപ്പെട്ടവളാണ്, സഹായത്തിനാരുമില്ലാത്തവള്‍

അടുത്തപേജില്‍ തുടരുന്നു

“ഞങ്ങള്‍ ഒരു മോശം വാക്കാണ്…?

ഒരു സ്ത്രീയെ തരംതാഴ്ത്താന്‍ വേണ്ടി മാത്രമാണ്

നിങ്ങള്‍ ഞങ്ങളുടെ പേര് പരാമര്‍ശിക്കുന്നത്.”

അടുത്തപേജില്‍ തുടരുന്നു

“ഞാനിവിടെയാണ് ജോലി ചെയ്യുന്നത് എന്ന് കുടുംബത്തിന് അറിയില്ല,

എന്റെ കുടുംബം പുലര്‍ത്തുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.

ഞാന്‍ ഈ തൊഴില്‍ നിര്‍ത്തിയാല്‍ അവരെല്ലാവരും പട്ടിണി കിടന്ന്‌ മരിക്കും.

അടുത്തപേജില്‍ തുടരുന്നു

“”നിരോധിക്കപ്പെടേണ്ടവര്‍” എന്ന ഗണത്തില്‍ പെടുത്തുക മാത്രമാണ്

സര്‍ക്കാര്‍ ഞങ്ങള്‍ക്ക് വേണ്ടി ചെയ്തിരിക്കുന്നത്.

നല്ലൊരു ജീവിതത്തെക്കുറിച്ച് മറക്കുന്നു,

എന്നാല്‍ ഒരു മനുഷ്യന് ലഭിക്കേണ്ട

അടിസ്ഥാന അവകാശങ്ങള്‍പ്പോലും ഞങ്ങള്‍ക്ക് നിഷേധിക്കപ്പെടുന്നു.

അടുത്തപേജില്‍ തുടരുന്നു

“അവരെ നല്ലൊരു ജീവിതം നയിക്കുന്നതിന്

സഹായിക്കുന്നതിനായാണ് ഞങ്ങള്‍ ഇവിടെ നില്‍ക്കുന്നത്.

എന്നാല്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് അത്‌സാധ്യമാണെന്ന്  വിശ്വസിക്കാന്‍ പോലും അവര്‍ തയ്യാറാകുന്നില്ല.”

അടുത്തപേജില്‍ തുടരുന്നു

“എല്ലാ സമയവും ഒരു പുതിയ പെണ്‍കുട്ടിഇതില്‍ അകപ്പെടുന്നു.

അവള്‍ രക്ഷപ്പെടാനും ശ്രമിക്കുന്നു.

രക്ഷപ്പെടാന്‍ ഞങ്ങള്‍ക്ക് വഴികളില്ലെന്ന്

ഞങ്ങളുടെ ലോകത്തിന് പുറത്തുള്ളവര്‍ മനസിലാക്കിയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.”

അടുത്തപേജില്‍ തുടരുന്നു

പണമുണ്ടാക്കുന്നതിന് ഞാന്‍ എന്റെ ശരീരം വില്‍ക്കുന്നു,

അതുകൊണ്ടെന്താ? എനിക്ക് എന്റെ മകള്‍ക്ക് ഒരു നല്ല ജീവിതം നല്‍കണം.

ഇതാണോ വലുതായി അപേക്ഷിക്കാനുള്ളത്.”

അടുത്തപേജില്‍ തുടരുന്നു

“ഞങ്ങള്‍ അത്തരം ആളുകളെ കുറിച്ചോ
സ്ഥലങ്ങളെക്കുറിച്ചോ സംസാരിക്കാറില്ല.”

അടുത്തപേജില്‍ തുടരുന്നു

“ഞങ്ങള്‍ ഇവിടം ഉപേക്ഷിച്ച് പുതിയൊരു ജീവിതം ആരംഭിച്ചാല്‍ ഈ സമൂഹം ഞങ്ങളെ അത് മറക്കാന്‍ അനുവദിക്കില്ല, നമ്മള്‍ ആരാണ്, നമ്മള്‍ എവിടെയാണ്.”

അടുത്തപേജില്‍ തുടരുന്നു

“എന്റെ അമ്മ ഒരു ലൈംഗിക തൊഴിലാളിയാണ്.

ജീവിതത്തില്‍ ഞാന്‍ എന്തൊക്കെ നേട്ടങ്ങള്‍ കൈവരിച്ചാലും

എന്നെ ഒരു വേശ്യയുടെ മകളായി മാത്രമേ പരിഗണിക്കുകയുള്ളു.”

അടുത്തപേജില്‍ തുടരുന്നു

“ഒരു സ്ത്രീയും ഈ ജോലി താല്‍പര്യത്തോടെ

തെരഞ്ഞെടുക്കില്ലെന്ന് എനിക്ക് ഉറപ്പാണ്.

നമുക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം,

അവര്‍ ആ ജോലി ചെയ്യട്ടെ, അവര്‍ ആരാണ്, അവര്‍ എന്താണ് ചെയ്യുന്നത്

എന്നതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ പോവരുത് എന്നതാണ്.”

അടുത്തപേജില്‍ തുടരുന്നു

“എന്റെ സ്‌കൂളിലുള്ള മറ്റ് കുട്ടികളെല്ലാം എന്നെ നോക്കി ചിരിക്കും.

എനിക്ക് സ്‌കൂളില്‍ കൂട്ടുകാരില്ല, ആര്‍ക്കും എന്നോട് സംസാരിക്കാന്‍ താല്‍പര്യമില്ല.”

We use cookies to give you the best possible experience. Learn more