മുംബൈ: സ്ത്രീകള്‍ക്ക് എതിരെയുണ്ടാകുന്ന അതിക്രമങ്ങളില്‍ രാജ്യത്തെ എല്ലാവരും ആശങ്കയിലാണെന്ന് മമ്മൂട്ടി. മുംബൈയില്‍ മാമാങ്കം സിനിമയുടെ പ്രമോഷനിടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ സമൂഹം ബോധമുള്ളവരായിരിക്കണം. എന്തുകൊണ്ടാണ്, എന്തിനുവേണ്ടിയാണ് നമ്മള്‍ ഇത് ചെയ്യുന്നത് എന്ന് അവര്‍ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും ഇതില്‍ ആശങ്കയിലാണ്. എന്താണ് നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്, ഞാനും ആശങ്കയിലാണ്’ രാജ്യത്തു നടക്കുന്ന സ്ത്രീകള്‍ക്ക് എതിരായ ആക്രമണത്തിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മമ്മൂട്ടി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ മാമാങ്കത്തിന്റെ ഹിന്ദി ട്രെയ്‌ലര്‍ ലോഞ്ച് നടന്നത്. ഡിസംബര്‍ 12 നാണ് മാമാങ്കം തിയേറ്ററില്‍ എത്തുന്നത്. മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ചന്ദ്രോത് പണിക്കര്‍ എന്ന വേഷമാണ് ഉണ്ണി മുകുന്ദന്‍ കൈകാര്യം ചെയ്യുന്നത്. കനിഹ, അനു സിത്താര എന്നിവരാണ് നായികമാര്‍.
തരുന്‍ രാജ് അറോറ, പ്രാചി തെഹ്ലന്‍, സുദേവ് നായര്‍, സിദ്ദിഖ്, അബു സലിം, സുധീര്‍ സുകുമാരന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
DoolNews Video