ഒടുവില്‍ പ്രധാനമന്ത്രി വാ തുറന്നു; കത്‌വ, ഉന്നാവോ സംഭവങ്ങള്‍ രാജ്യത്തിന് അപമാനമാണെന്ന് നരേന്ദ്രമോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയായ  പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിഞ്ഞു. കത്വ, ഉന്നാവോ സംഭവങ്ങള്‍ രാജ്യത്തിന് അപമാനമാണെന്ന് പ്രധാനമനന്ത്രി പറഞ്ഞു.
വിഷയത്തില്‍ പ്രധാനമന്ത്രിയുടെ മൗനം രൂക്ഷമായ വിമര്‍ശനത്തിന് വഴിവെച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി മോദി രംഗത്തെത്തിയത്.

കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സംഭവത്തില്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം പരഞ്ഞു. എന്ത് വില കൊടുത്തും നീതി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Read Also : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമെന്ന് സര്‍വ്വേഫലം


അതേസമയം ജമ്മു കാശ്മീരിലെ കത്വയില്‍ ക്ഷേത്രത്തിനകത്ത് വെച്ച് എട്ടുവയസ്സുകാരിയെ അതിക്രൂരമായി കൂട്ടബലാത്സംസഗം ചെയ്തു കൊന്ന സംഭവത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും രൂക്ഷമായ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

മുസ്ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ രസന ഗ്രാമത്തില്‍ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനു വേണ്ടിയായിരുന്നു ഉയര്‍ന്ന ജാതിക്കാര്‍ എട്ടുവയസുകാരിയായ എട്ടുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കിത്. കുട്ടിയുടെ വീടിന് പുറകിലുള്ള വനപ്രദേശത്തായിരുന്നു ക്രൂര കൃത്യം അരങ്ങേറിയിരുന്നത്. റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും ചേര്‍ന്നായിരുന്നു ക്രൂരതയ്ക്ക് തുടക്കം കുറിച്ചത്.


Read Also : അവരെ തൂക്കിലേറ്റൂ…; കത്വവ സംഭവത്തില്‍ പ്രതികരണവുമായി ജയസൂര്യ


അതേസമയം കുട്ടിയുടെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടയാനുള്ള ശ്രമങ്ങളും കഴിഞ്ഞദിവസം ഉണ്ടായിരുന്നു. ജമ്മു കാശ്മീരിലെ കുത്വാ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ ഓഫീസിനു മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയപ്പോള്‍ ഒരുകൂട്ടം അഭിഭാഷകരാണ് ഇത് തടയാന്‍ ശ്രമിച്ചത്.

വന്‍ പൊലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നെങ്കിലും കത്വയിലെ ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കോടതിക്കുള്ളില്‍ പ്രവേശിക്കുന്നത് തടയാന്‍ ശ്രമിക്കുകയായിരുന്നു. പിന്നീട് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എട്ടുപേരില്‍ ഏഴുപേര്‍ക്കെതിരെയാ കുറ്റപത്രവും ക്രൈംബ്രാഞ്ച് മജിസ്‌ട്രേട്ടിനു മുമ്പാകെ സമര്‍പ്പിച്ചു.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ടായിരുന്നു കോടതിയ്ക്ക് പുറത്തെ അഭിഭാഷകരുടെ പ്രതിഷേധം. ഹിന്ദു ഏക്ത മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു ബാര്‍ അസോസിയേഷന്‍ ക്രൈംബ്രാഞ്ചിനെതിരെ രംഗത്തെത്തിയത്.

കുറ്റാരോപിതരെ പിന്തുണച്ച് തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്ത് വന്നതോടെ ഹിന്ദു- മുസ്ലിം വര്‍ഗീയ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കണക്കിലെടുത്ത് ജമ്മു കാശ്മീര്‍ പൊലീസ് കേസില്‍ സിഖ് വംശജരായ രണ്ടു ഉദ്യോഗസ്ഥരെ പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. കേസില്‍ വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ജമ്മു പൊലീസിന്റെ തീരുമാനം.

ഭൂപീന്ദര്‍ സിങ്, ഹര്‍മീന്ദര്‍ സിങ് എന്നീ ഉദ്യോഗസ്ഥരെയാണ് പബ്‌ളിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. ജമ്മു കാശ്മീര്‍ പൊലീസിന്റെ പ്രോസിക്യൂഷന്‍ വിങ്ങിലെ ചീഫ് പ്രോസിക്യൂട്ടിങ്ങ് ഓഫീസറാണ് ഭൂപീന്ദര്‍ സിങ്. ഹര്‍മീന്ദര്‍ സിങ് സാമ്പയിലെ ചീഫ് പ്രോസിക്യൂട്ടിങ് ഓഫീസറും