'പൗരത്വ ഭേദഗതി ഭരണഘടനാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം'; മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവ് അംഗീകരിക്കാന്‍ പറ്റില്ലെന്നും അമര്‍ത്യാ സെന്‍
caa
'പൗരത്വ ഭേദഗതി ഭരണഘടനാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം'; മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവ് അംഗീകരിക്കാന്‍ പറ്റില്ലെന്നും അമര്‍ത്യാ സെന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 8th January 2020, 2:56 pm

ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നൊബേല്‍ ജേതാവ് അമര്‍ത്യാ സെന്‍.

ഭരണഘടനയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതാണ് പൗരത്വ ഭേദഗതി നിയമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

” പൗരത്വത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധിപ്പിക്കാന്‍ പറ്റില്ല. എന്റെ അഭിപ്രായത്തില്‍ ഭരണഘടന വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം സുപ്രീംകോടതി നിരസിക്കണം”

മതത്തെ ഉപയോഗിച്ച് ഇത്തരത്തിലുള്ള വേര്‍തിരിവ് അംഗീകരിക്കാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു മനുഷ്യന്‍ എവിടെയാണ് ജനിച്ചത്, എവിടെയാണ് ജീവിച്ചത് എന്നത് മാത്രമാണ് പൗരത്വത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, ദേശീയ പൗരത്വ പട്ടികയ്ക്കും പൗരത്വ ദേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു.

സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ ജനങ്ങളോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് അപമാനകരമാണെന്നാണ് മമത പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ