ഏകദിനം ലോകകപ്പില്‍ മാത്രം മതി, ഭാവി ടി-20ക്കാണ്; ഇംഗ്ലണ്ട് മുന്‍ താരം
Cricket
ഏകദിനം ലോകകപ്പില്‍ മാത്രം മതി, ഭാവി ടി-20ക്കാണ്; ഇംഗ്ലണ്ട് മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 2nd October 2023, 9:02 pm

ക്രിക്കറ്റിന്റെ ഏകദിന ഫോർമാറ്റിൽ നിന്നും അടുത്തിടെ പ്രധാന താരങ്ങളെല്ലാം വിരമിക്കൽ പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. ഇതിനുശേഷം ക്രിക്കറ്റിൽ ഏകദിന ഫോർമാറ്റിന്റെ ഭാവി എന്ത് എന്നുള്ള ചർച്ചകൾ സജീവമായി നിലനിന്നിരുന്നു.

ഇപ്പോഴിതാ ഏകദിന ഫോർമാറ്റ്‌ ലോകകപ്പിൽ മാത്രം മതിയെന്ന വാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം മാർക്ക് നിക്കോളാസ്.

ഏകദിനം സ്റ്റേഡിയത്തിൽ നേരിട്ട് കാണാൻ ആളുകൾ എത്തുന്നത് കുറവാണെന്നും, അധികാരികൾ ഇത് കൃത്യമായി നോക്കേണ്ട ഒരു കാര്യമാണെന്നും നിക്കോളാസ് അഭിപ്രായപ്പെട്ടു. ‘വൺ ഡേ ടൂർണമെന്റ് ലോകകപ്പിൽ മാത്രം മതിയെന്ന് ഞാൻ വിശ്വസിക്കുന്നു.

ടി-20 ഫോർമാറ്റിന് ഇപ്പോൾ വലിയ സ്വീകാര്യതയുണ്ട്. ടി-20 കാണാൻ ഒരുപാട് ആളുകൾ സ്റ്റേഡിയത്തിലേക്ക് വരും. അതിനാൽ ടിക്കറ്റ് വിൽപ്പന വളരെ കൂടുതലായി നടക്കും. ടി-20യിൽ ഫ്രാഞ്ചൈസികൾ വലിയ തുക മുടക്കി കളിക്കാരെ സ്വന്തമാക്കും, ഇത് പല രാജ്യങ്ങളുടെയും വിപണിയിൽ മാറ്റങ്ങൾ ഉണ്ടാക്കും. അതിനാൽ പല താരങ്ങളും ടി-20 യുടെ ഭാഗമാകാൻ ആഗ്രഹിക്കും. അതുകൊണ്ട് ടി-20 ക്രിക്കറ്റിന് വലിയ ഒരു ശക്തിയുണ്ട്.

ഇത് 50 ഓവർ ഫോർമാറ്റിന്റെ അവസാനത്തിലേക്ക് നയിക്കാനും ഇടയാക്കും,’ നിക്കോളാസ് ഇ.എസ്.പി.എൻ ക്രിക്ഇൻഫോയോട് പറഞ്ഞു.

സൗത്ത് ആഫ്രിക്കൻ ബാറ്റർ ക്വിന്റൻ ഡികോക്ക് അടുത്തിടെ ഏകദിനത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നു. ഇംഗ്ലണ്ട് ഓൾ റൗണ്ടർ ബെൻ സ്റ്റോക്ക്സ് ഏകദിനത്തിൽ നിന്ന് വിരമിക്കുകയും ലോകകപ്പിന്റെ സമയത്ത് വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചുകൊണ്ട് ടീമിലേക്ക് തിരിച്ചുവരുകയും ചെയ്തിരുന്നു.

Content Highlight: What is the future of odi cricket. Explaning the former England player