തിരുവനന്തപുരം: ബി.ജെ.പിയുടെ സവിശേഷതകള്‍ വിവരിക്കാനാവശ്യപ്പെട്ട് പരീക്ഷയില്‍ ചോദ്യം. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിലാണ് ചോദ്യം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ബുധനാഴ്ച നടന്ന സാമൂഹ്യശാസ്ത്രം പരീക്ഷയിലാണ് വിവാദ ചോദ്യം ഇടംപിടിച്ചത്. അഞ്ച് മാര്‍ക്കിനുള്ള 31-ാമത്തെ ചോദ്യമായിരുന്നു ഇത്.
സെക്ഷന്‍ സി വിഭാഗത്തിലാണ് ഇത്തരത്തിലൊരു ചോദ്യം ചോദിച്ചിരിക്കുന്നത്. ഈ വിഭാഗത്തിലെ പല ചോദ്യങ്ങളും ഓപ്ഷണലാണ്. എന്നാല്‍ ഈ ചോദ്യം ഓപ്ഷണലല്ല.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
രാഷ്ട്രീയ പാര്‍ട്ടികളെ കുറിച്ച് പഠിക്കാന്‍ സിലബസിലുണ്ടെങ്കിലും ഇത്തരമൊരു ചോദ്യം വിചിത്രമാണ്.
അതേസമയം വിദ്യാര്‍ത്ഥികള്‍ പലരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. പാഠ്യപദ്ധതിയില്‍ ബി.ജെ.പിയുടെ സവിശേഷതകള്‍ പഠിക്കാനില്ലായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
WATCH THIS VIDEO: