മുംബൈ: തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലേക്ക് ചുവടുമാറ്റിയ നിരവധി നടിമാരുണ്ട്. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയാണ് തപസി പന്നു. പിങ്ക്, നാം ശബാന എന്നീ ചിത്രങ്ങളിലൂടെ ശക്തമായ സ്ത്രീപക്ഷ നിലപാടുകള്‍ തന്നെയാണ് തപസി മുന്നോട്ട് വച്ചത്. ചിത്രങ്ങള്‍ രണ്ടും വന്‍ വിജയവുമായിരുന്നു. 201 ല്‍ രാഘവേന്ദ്ര റാവുവിന്റെ ജമാന്‍ഡി നാദമിലൂടെയായിരുന്നു തപസിയുടെ അരങ്ങേറ്റം. പിന്നീട് തമഴിയിലും തെലുങ്കിലുമെല്ലാം തപസി നിറഞ്ഞു.
എന്നാല്‍ കാലങ്ങളായി നമ്മുടെ സിനിമാലോകത്ത്, എല്ലാ റീജിയണിലും തുടര്‍ന്നു വരുന്ന ചില പ്രത്യേക രീതികളോട് തപസിയ്ക്ക് ഒട്ടും യോജിപ്പില്ല. ബോളിവുഡ് ചിത്രങ്ങളിലും തെലുങ്കിലും ധാരാളാമായി കാണാറുള്ള രംഗമാണ് നായികയുടെ ദേഹത്ത് പൂവ് കൊണ്ട് എറിയുന്ന നായകന്റേത്. എന്നാല്‍ ഇതിനോട് തപസിയ്ക്ക് യോജിപ്പില്ല. ഇതിനെതിരെ ഒരു ചാറ്റ് ഷോയില്‍ തപസി തുറന്നടിക്കുകയായിരുന്നു.
തന്റെ ആദ്യ സിനിമയിലെ രംഗം സൂചിപ്പിച്ചു കൊണ്ടായിരുന്നു തപസി നിലപാട് വ്യക്തമാക്കിയത്. നായികയുടെ ശരീരത്തിന്റെ പിന്‍ ഭാഗത്ത് നായകന്‍ തേങ്ങ കൊ്ണ്ട് എറിയുന്ന രംഗമുണ്ടായിരുന്നു. എന്നാല്‍ ആ രംഗത്തിന്റെ ആവശ്യത്തേയോ അര്‍ത്ഥത്തേയോ തനിക്ക് മനസിലായില്ലെന്ന് തപസി പറയുന്നു. പക്ഷെ ശ്രീദേവിയടക്കമുള്ള നായകമാരെ ലോഞ്ച് ചെയ്തയാളായിരുന്നു സംവിധായകന്‍ റാവു എന്നും അതിനാല്‍ മറുത്ത് പറഞ്ഞിട്ട് കാര്യമില്ലായിരുന്നുവെന്നും തപസി പറഞ്ഞു.
ഒരു പെണ്‍കുട്ടിയുടെ ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിക്കുന്നത് കൊണ്ടോ പൂവ് കൊണ്ടോ മറ്റോ എറിയുന്ന്ത എങ്ങനെ റൊമാന്‍സ് ആകുമെന്നും തപസി ചോദിക്കുന്നു. എന്ത് വികാരമാണ് അതുകൊണ്ട് സൃഷ്ടിക്കാന്‍ കഴിയുക എന്നാണ് തപസി ചോദിക്കുന്നത്.
ആദ്യ കാലങ്ങളില്‍ തന്നെ വെറും ഗ്ലാമര്‍ താരമായി മാത്രമേ കണ്ടിന്നിരുന്നുള്ളുവെന്നും എന്നാല്‍ ഇപ്പോള്‍ തനിക്ക് ശക്തമായ സ്ത്രീകഥാപാത്രങ്ങളും ലഭിക്കുന്നുണ്ടെന്നും തപസി പറയുന്നു.