| Wednesday, 19th September 2012, 1:57 pm

ബ്രയിന്‍ ട്യൂമര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്


ബ്രയിന്‍ ട്യൂമര്‍ എന്ന വാക്കു കേട്ടാല്‍ മനസ്സിലേയ്ക്ക് വരുന്നത് തലയോട്ടിനുള്ളിലെ മുഴയെന്നാണ്. അതേസമയം തലയോട്ടിന് പുറത്തുവരുന്ന ചില മുഴകളും ബ്രയിന്‍ ട്യൂമറില്‍ ഉള്‍പ്പെടുന്നതാണ്.[]

ബ്രയിന്‍ ട്യൂമര്‍ പ്രധാനമായും മസ്തിഷ്‌കം തലയോട്ടി, തലയോട്ടിയെ പോതിഞ്ഞു സൂക്ഷിക്കുന്ന മെനിഞ്ചസ്, ഇവയില്‍ നിന്നെല്ലാം രൂപം കൊള്ളാവുന്നതാണ്.

ബ്രയിന്‍ ട്യൂമറിന്റെ പ്രധാന കാരണങ്ങള്‍:

തുടര്‍ച്ചയായി തലയിലേല്‍ക്കുന്ന ക്ഷതങ്ങള്‍, അമിതമായ റേഡിയേഷന്‍, പാരമ്പര്യം മുതലായവയെയാണ് പ്രധാന കാരണങ്ങളായി ശാസ്ത്ര ലോകം പരിഗണിക്കുന്നത്. എന്നാല്‍ കൃത്യമായൊരു കാരണം ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല എന്നതാണ് വാസ്തവം.

എന്തൊക്കെയാണ് ബ്രയിന്‍ ട്യൂമറിന്റെ ലക്ഷണങ്ങള്‍:

ശക്തമായ തലവേദനയാണ് പ്രധാന ലക്ഷണം. അതിനു ശേഷം രോഗി ചര്‍ദ്ദിക്കുന്നു. ചില രോഗികളില്‍ കാഴ്ചയ്ക്ക് മങ്ങല്‍, ഡബിള്‍ വിഷന്‍ തുടങ്ങിയവയും പ്രകടമാവാറുണ്ട്. തുടര്‍ന്നുള്ള ലക്ഷണങ്ങള്‍ ട്യൂമര്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തെ ആശ്രയിച്ച് മാറുന്നതാണ്. ഉദാഹരണത്തിന് ഇടത്തേ കൈ കാലുകളെ നിയന്ത്രിക്കുന്ന മസ്തിഷ്‌ക ഭാഗത്താണ് ട്യൂമര്‍ വരുന്നതെങ്കില്‍ ആ  ഭാഗങ്ങള്‍ തളര്‍ന്നേക്കാം. ചെവിയിലേയ്ക്കുള്ള ഞരമ്പുകളുടെ ഭാഗത്താണെങ്കില്‍ കേള്‍വിക്കുറവ് സംഭവിക്കാം.

ബ്രയിന്‍ ട്യൂമറും അര്‍ബുദവും ഒന്നാണോ?

എല്ലാ ബ്രയിന്‍ ട്യൂമറുകളും അര്‍ബുദമല്ല. എന്നാല്‍ എല്ലാ അര്‍ബുദങ്ങളും ട്യൂമറുകളാണ്.

ചികിത്സാ മാര്‍ഗങ്ങള്‍

രോഗ നിര്‍ണയനത്തിനായി ആദ്യം സി.ടി. സ്‌കാന്‍ ചെയ്യും. ആവശ്യമെങ്കില്‍ എം.ആര്‍.ഐ സ്‌കാനും ആവാം. ട്യൂമറിന്റെ ചികിത്സാ രീതിയില്‍ പ്രധാനം ശസ്ത്രക്രിയ തന്നെയാണ്. എവിടെയാണ് സര്‍ജറി വേണ്ടത് എന്നത് ട്യൂമര്‍ ബാധിച്ച ഭാഗത്തെ ആശ്രയിച്ചാണിരിക്കുന്നത്.

We use cookies to give you the best possible experience. Learn more