ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ മഹാ അഘാഡി സഖ്യം സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നാലെ അതൃപ്തി അറിയിച്ച് ശരദ് പവാര്‍. ശിവസേനക്ക് മുഖ്യമന്ത്രി പദവിയും കോണ്‍ഗ്രസിന് സ്പീക്കര്‍ പദവിയുമുണ്ട്. എന്നാല്‍ എന്‍.സി.പിക്ക് എന്താണ് ലഭിച്ചതെന്ന് ശരദ് പവാര്‍ ചോദിക്കുന്നു.
‘എന്‍.സി.പിക്ക് ശിവസേനയേക്കാള്‍ രണ്ട് സീറ്റ് കുറവും കോണ്‍ഗ്രസിനേക്കാള്‍ 10 സീറ്റ് കൂടുതലുമുണ്ട്. ശിവസേനക്ക് മുഖ്യമന്ത്രി പദവിയും കോണ്‍ഗ്രസിന് സ്പീക്കര്‍ പദവിയും ലഭിച്ചു. എന്റെ പാര്‍ട്ടിക്ക് എന്താണ് ലഭിച്ചത്? ഉപമുഖ്യമന്ത്രിക്ക് പ്രത്യേക അധികാരങ്ങളൊന്നുമില്ല.’ ശരദ് പവാര്‍ പറഞ്ഞു. ഇന്ത്യാടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ശരദ് പവാറിന്റെ പരാമര്‍ശം.
അജിത് പവാറിനെ ബി.ജെ.പിയേക്ക് പോകാന്‍ പ്രേരിപ്പിച്ച കാര്യങ്ങളും ശരദ് പവാര്‍ വിശദീകരിച്ചു.
എന്‍.സി.പി- കോണ്‍ഗ്രസ് യോഗത്തിലെ ചില കോണ്‍ഗ്രസ് നേതാക്കളുടെ മോശം പെരുമാറ്റമാണ് അജിത് പവാറിനെ ബി.ജെ.പിയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചെന്നാണ് പവാര്‍ പറഞ്ഞത്.
‘ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യം വിജയത്തിലെത്തില്ലെന്ന അനുമാനത്തിലാണ് അജിത് പവാര്‍ ബി.ജെ.പിക്കൊപ്പം ചേര്‍ന്നത്. ഒരു എന്‍.സി.പി കോണ്‍ഗ്രസ് യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. എന്‍.സി.പി നേതാക്കള്‍ എന്നോട് സഖ്യമുപേക്ഷിക്കാന്‍ പറഞ്ഞു. കോണ്‍ഗ്രസുമായുള്ള സഖ്യം സാധ്യമല്ലെന്ന് കരുതായാണ് അജിത് പവാര്‍ ബി.ജെ.പിക്കൊപ്പം പോയത്’. ശരദ് പവാര്‍ പറഞ്ഞു.
എന്നാല്‍ അജിത് പവാര്‍ ബി.ജെ.പിക്കൊപ്പം പോകുന്നതിനെകുറിച്ച് തനിക്ക് അറിയില്ലായിരുന്നെന്നും വാര്‍ത്ത കേട്ട് ആശ്ചര്യപ്പെട്ട് പോയിരുന്നെന്നും ശരദ് പവാര്‍ പറഞ്ഞു.