ശ്രീനഗര്‍: നോട്ട് നിരോധനം കൊണ്ട് സര്‍ക്കാര്‍ എന്തുനേട്ടമാണ് ഉണ്ടാക്കിയത് എന്ന ചോദ്യവുമായി ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.
കാഷ്‌ലെസ് ഇടപാടുകള്‍ ഇപ്പോള്‍ കുറഞ്ഞു. അതേസമയം തന്നെ വ്യാജ നോട്ടുകളുടെ എണ്ണം ഏറെ വര്‍ദ്ധിക്കുകയും ചെയ്‌തെന്നും ഒമര്‍ അബ്ദുള്ള പറയുന്നു.
നോട്ട് നിരോധനത്തിന് പിന്നാലെ പഴയ കറന്‍സികളെല്ലാം ബാങ്കിലെത്തി. ഇപ്പോള്‍ പണരഹിത ഇടപാടുകള്‍ അധികമൊന്നും നടക്കുന്നില്ല. ഗ്രാമങ്ങള്‍ കാഷ്‌ലെസ് ആയിട്ടുമില്ല. പിന്നെ എന്താണ് ഈ നോട്ട് നിരോധനം കൊണ്ട് ഉണ്ടായ നേട്ടം- ഒമര്‍ അബ്ദുള്ള ചോദിക്കുന്നു.
Dont Miss പിണറായി വിജയനെതിരെ കൊലവിളി നടത്തിയ വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം; പ്രതിപക്ഷം പിന്താങ്ങി
രണ്ട് ദിവസം സ്വന്തം മണ്ഡലത്തില്‍ മോദി പര്യടനം നടത്തുന്നു. പ്രധാനമന്ത്രി തന്നെ ഇത് ഒരു ആഘോഷമാക്കുകയാണ് എന്നൊഴിച്ചാല്‍ മറ്റൊന്നും ആ ക്യാമ്പയിനില്‍ നിന്നും തങ്ങള്‍ക്ക് മനസിലായിട്ടില്ലെന്നും ഒമര്‍ അബ്ദുള്ള പറയുന്നു.
ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് ബി.ജെ.പിക്ക് വലിയ ആശങ്കയൊന്നും ഇപ്പോള്‍ ഇല്ലെന്നാണ് കരുതുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് വര്‍ക്കിങ് പ്രസിഡന്റ് പറഞ്ഞു.