| Wednesday, 25th April 2018, 1:46 pm

ബ്രാ ഉപയോഗിക്കണോ അതോ ഉപേക്ഷിക്കണോ? ഏത് രീതിയാണ് കൂടുതല്‍ ആരോഗ്യപ്രദം; വെളിപ്പെടുത്തലുമായി പുതിയ പഠനങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്ത്രീകള്‍ക്കിടയില്‍ എപ്പോഴും ആശങ്കകള്‍ക്ക് സൃഷ്ടിക്കുന്ന കാര്യമാണ് അവരുടെ ബ്രാ തെരഞ്ഞെടുക്കുന്നതിലെ ആശയക്കുഴപ്പങ്ങള്‍. ഭൂരിഭാഗം സ്ത്രീകളും ഇവ തെരഞ്ഞെടുക്കുന്നതിലും ധരിക്കുന്നതിലുമുള്ള അസ്വസ്ഥതകള്‍ പറഞ്ഞ് മുന്നോട്ട് വരാന്‍ തുടങ്ങിയിരിക്കുകയാണിപ്പോള്‍.

സ്ത്രീയുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന പ്രധാന ഘടകമാണ് ബ്രാ എന്നുപറഞ്ഞ് ബ്രാ കത്തിക്കല്‍ സമരങ്ങള്‍ വരെ നടന്നിട്ടുണ്ട്. ഇതില്‍ നിന്നെല്ലൊം സ്ത്രീകള്‍ക്ക് ഗുണകരമാണോ ബ്രാ എന്ന വസ്തുതയിലേക്കാണ് ഏവരും വിരല്‍ ചൂണ്ടുന്നത്.

ബ്രാ ഉപയോഗിക്കുന്നതുകൊണ്ടും ഇവ ഉപേക്ഷിക്കുന്നതുകൊണ്ടുമുള്ള പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് ഇനി നോക്കാം…

ബ്രാ ഉപയോഗവും സ്തനാരോഗ്യവും തമ്മിലുള്ള ബന്ധം

ഗവേഷകനായ ജീന്‍സ് പതിനഞ്ച് വര്‍ഷം നീണ്ട പഠനത്തിലൂടെ സ്ത്രീകള്‍ക്കിടയില്‍ ബ്രാ ഉപയോഗിക്കുന്നതുകൊണ്ടുള്ള അസ്വസ്ഥതകള്‍ എന്തെല്ലാമാണെന്ന വിശദീകരിക്കയുണ്ടായി. മുന്നൂറിലധികം സ്ത്രീകളെ പഠനവിധേയമാക്കിയതില്‍ നിന്നും ബ്രാ ഉപയോഗിക്കണമെന്നത് നിര്‍ബന്ധമല്ല എന്നാണ് അദ്ദേഹം കണ്ടെത്തിയത്.


ALSO READ: കറക്ട് സൈസിലുള്ള ബ്രാ ധരിച്ചാലും ഈ രോഗം വരാം: ബ്രാ സ്ട്രാപ്പ് സിന്‍ഡ്രോമിനെക്കുറിച്ച് കൂടുതലറിയാം


അവ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നും ബ്രാ ഉപേക്ഷിക്കുന്നതു കൊണ്ട് നിങ്ങള്‍ക്ക് യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകില്ലെന്നാണ് അദ്ദേഹം പറയുന്നത്.

ബ്രാ ധരിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു?

നിരവധി ആശങ്കകള്‍ ബ്രാ ഉപയോഗിക്കുന്നതിനെപ്പറ്റി നിലനില്‍ക്കുന്നെങ്കിലും അവ ഉപേക്ഷിക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ ഇപ്പോഴും ചിന്താക്കുഴപ്പത്തിലാണ്. എന്നാല്‍ റൂലോണിന്റെ ഗവേഷണത്തില്‍ ബ്രാ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ചില പ്രശ്‌നങ്ങളെപ്പറ്റി പറയുന്നുണ്ട്.


ALSO READ:

പോണ്‍ചിത്രങ്ങളെ മാതൃകയാക്കുന്നവരാണോ? ഈ ചിത്രങ്ങളിലെ ചില കാര്യങ്ങള്‍ യഥാര്‍ഥ ലൈംഗിക ജീവിതത്തില്‍ സംഭവിക്കില്ലെന്ന് പഠനങ്ങള്‍


സ്ത്രീകളുടെ സ്തനഭാഗത്തെ സ്വാഭാവിക ദ്രവങ്ങള്‍ ഉല്പ്പാദിപ്പിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കാന്‍ ബ്രാ കാരണമാകുന്നു. ഇത് സ്തനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം തന്റെ ഗവേഷണത്തിലൂടെ കണ്ടെത്തിയത്.

ബ്രാ ഉപയോഗിക്കുന്നത് നിര്‍ത്തിയാല്‍ ?

അവ ധരിക്കുന്നതുകൊണ്ട് സ്ത്രീകളുടെ സൗന്ദര്യവും ശരീരഭംഗിയും വര്‍ധിക്കുമെന്ന വിശ്വാസത്തിലാണ് ഈ വസ്ത്രം സ്ത്രീകള്‍ സ്ഥിരമായി ഉപയോഗിക്കുന്നത്. എന്നാല്‍ അത് വെറും തെറ്റായ ധാരണയാണെന്നും അവയുടെ ഉപയോഗം സ്തനഭാഗങ്ങളിലെ സ്വഭാവിക ആരോഗ്യത്തെ ബാധിക്കുമെന്നാണ് ഈ പഠനങ്ങളുടെ കണ്ടെത്തല്‍.


MUST READ: ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാണോ? ഇവ നിങ്ങളുടെ ലൈംഗിക ജീവിതത്തെ തകര്‍ക്കുമെന്ന് പഠനങ്ങള്‍


പാരമ്പര്യമായി മറ്റൊരു ധാരണ ബ്രാ ഉപയോഗിക്കുന്നതിനെപ്പറ്റി സമൂഹത്തില്‍ നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബ്രാ ഉപയോഗിക്കാത്ത സ്ത്രീകളുടെ മാറിടം താഴുന്നതിന് കാരണമാകുന്നുവെന്നും സ്തനത്തിന്റെ സൗന്ദര്യത്തെ നിലനിര്‍ത്താന്‍ സ്ഥിരമായി ബ്രാ ഉപയോഗിക്കണമെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഈ ധാരണ തെറ്റാണ്. പ്രസവങ്ങളുടെ എണ്ണം കൂടുന്നതാണ് മാറിടത്തിന്റെ മസിലുകള്‍ വലിയുന്നതിന് കാരണമെന്നും അവയും ബ്രായുടെ ഉപയോഗവും തമ്മില്‍ ബന്ധമില്ലെന്നാണ് ജീനിന്റെ കണ്ടെത്തല്‍.

We use cookies to give you the best possible experience. Learn more