ബീജിംഗ്: കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ ഇപ്പോഴത്തെ സാഹചര്യമെന്താണെന്നത് സംബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ചോദ്യമുയരുകയാണ്. 2019 ഡിസംബറില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് പിന്നീട് വുഹാന്‍ നഗരത്തില്‍ പടര്‍ന്നു പിടിക്കുകയും ചൈനയെ ആകെ പിടിച്ചു കുലുക്കുകയും ചെയ്തിരുന്നു.
മാസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതിരോധ നടപടികളും സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് ചൈന കൊവിഡിനെ പിടിച്ചു കെട്ടി. എന്നാല്‍ കൊവിഡ് രാജ്യത്ത് നിന്നും പൂര്‍ണമായും ഒഴിവായിട്ടില്ല. ചൈനീസ് നഗരമായ ഖിന്‍ഡോവിലെ മുഴുവന്‍ ജനങ്ങളെയും കൊവിഡ് പരിശോധന നടത്തുകയാണ് ചൈന ഇപ്പോള്‍. നഗരത്തിലെ ആകെ ജനസംഖ്യയായ 90 ലക്ഷം പേരിലും ടെസ്റ്റ് നടത്തും.
വിദേശത്തു നിന്നും വന്നവരെ ചികിത്സിക്കുന്ന കൊവിഡ് ആശുപത്രിയില്‍ രോഗബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിലാണ് തീരുമാനം. പന്ത്രണ്ടു പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നാണ് നഗരത്തിന്റെ മുനിസിപ്പല്‍ കൗണ്‍സില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.
കൊവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറവാണെങ്കിലും വന്‍ ടെസ്റ്റിംഗ് നടത്തുക എന്നാണ് ചൈനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നയം. ചൈനയില്‍ പുതുതായി നൂറോളം കൊവിഡ് ടെസ്റ്റിംഗ് സെന്ററുകള്‍ തുറന്നിട്ടുണ്ട്.
മെയ് മാസത്തില്‍ വുഹാന്‍ നഗരത്തിലെ ഒരു കോടി ജനങ്ങളിലാണ് കൊവിഡ് പരിശോധന നടന്നത്. പത്തു ദിവസം കൊണ്ടാണ് ഇത്രയധികം ടെസ്റ്റുകള്‍ നടത്തിയത്.
ഖിന്‍ഡോം നഗരത്തിലെ അഞ്ചു ജില്ലകളില്‍ വീതം ഘട്ടം ഘട്ടമായാണ് കൊവിഡ് പരിശോധന നടത്തുന്നത്. ഇതുവരെ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 114,863 പേര്‍ക്ക് പരിശോധന നടത്തിയിട്ടുണ്ട്. ചൈനയിലെ ഗോള്‍ഡന്‍ വീക്ക് ഹോളിഡേക്ക് ശേഷമാണ് കൊവിഡ് കേസുകള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയത്.
ചൈനയില്‍ പ്രതിദിന കൊവിഡ് കണക്കുകളില്‍ വലിയ കുറവാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ മിക്ക നഗരങ്ങളും കൊവിഡ് വ്യാപനത്തെ മറികടന്നിട്ടുണ്ട്. ചൈനയില്‍ ഇതുവരെ 85,578 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4634 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക