| Wednesday, 7th September 2016, 12:02 am

മദര്‍ തെരേസയുടെ 'വിശുദ്ധി' ചോദ്യം ചെയ്യപ്പെടുമ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത നഗരത്തിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച റോമന്‍ കത്തോലിക് കന്യാസ്ത്രീയായ മദര്‍ തെരേസയെ ഞായറാഴ്ച വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതോടെ യുക്തിയ്ക്കും ശാസ്ത്രത്തിനും മേല്‍ വിശ്വാസം വിജയംതേടിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്.


വത്തിക്കാന്റെ കണ്ണില്‍ വിശുദ്ധയാകണമെങ്കില്‍ മരണശേഷം അവരെ പ്രാര്‍ത്ഥിച്ച വ്യക്തിക്കു മുമ്പില്‍ എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിക്കണം. ഇവയെ അത്ഭുതപ്രവൃത്തിയായി അംഗീകരിക്കുന്നതിനായി സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ “പരിശോധിക്കപ്പെടേണ്ടതുണ്ട്.” പലപ്പോഴും ഇത് രോഗമുക്തിയും പുനരുജ്ജീവനവുമായിരിക്കും. ഇതിനൊന്നും യുക്തമായ വൈദ്യശാസ്ത്രപരമായ വിശദീകരണമുണ്ടാവുകയുമില്ല.


കൊല്‍ക്കത്ത നഗരത്തിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച റോമന്‍ കത്തോലിക് കന്യാസ്ത്രീയായ മദര്‍ തെരേസയെ ഞായറാഴ്ച വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതോടെ യുക്തിയ്ക്കും ശാസ്ത്രത്തിനും മേല്‍ വിശ്വാസം വിജയംതേടിയെന്നാണ് വിമര്‍ശകര്‍ പറയുന്നത്. 1997ല്‍ 87ാം വയസിലാണ് നോബേല്‍ പുരസ്‌കാര ജേത്രിയായ മദര്‍ മരിച്ചത്. 1950ല്‍ മദര്‍ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഭാഗമായി ലോകമെമ്പാടും 3000ത്തിലേറെ കന്യാസ്ത്രീകളുണ്ട്. അവര്‍ സത്രങ്ങള്‍ സ്ഥാപിച്ചു, സ്‌കൂളുകളും, അന്നദാന കേന്ദ്രങ്ങളും സ്ഥാപിച്ചു, കുഷ്ഠരോഗികള്‍ക്കുവേണ്ടിയും അനാഥരായ കുട്ടികള്‍ക്കുവേണ്ടിയും അഭയകേന്ദ്രങ്ങള്‍ സ്ഥാപിച്ചു.

അവര്‍ക്ക് വിമര്‍ശകരും ഏറെയുണ്ടായിരുന്നു.

എഴുത്തുകാരനായ ക്രിസ്റ്റഫര്‍ ഹിച്ച്മാന്‍ മദര്‍ തെരേസയെ വിശേഷിപ്പിച്ചത് ” മതമൗലികവാദി, രാഷ്ട്രീയ ഉപകരണം, പ്രാകൃതമായ മതപ്രാസംഗിക,  മതേതര ശക്തികളുടെ കൂട്ടാളി” എന്നൊക്കെയാണ്. ദ മിഷിനറി പൊസിയഷന്‍ എന്ന ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കയ്യെഴുത്തു പ്രതിയില്‍ ഹിച്ചന്‍സ് മദറിന്റെ “സഹനത്തോടുള്ള ആരാധനയെ” വിമര്‍ശിക്കുന്നുണ്ട്. മദര്‍ അവര്‍ ദത്തെടുത്ത നരകത്തെ “നരകക്കുഴി” ആയിചിത്രീകരിച്ചെന്നും ഏകാധിപതികളുമായി ചങ്ങാത്തംപുലര്‍ത്തിയെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. മദര്‍ തെരേസയെക്കുറിച്ച് ഹെല്‍സ് ഏഞ്ചല്‍ എന്ന പേരില്‍ ഒരു ഡോക്യുമെന്ററിയും ഹിച്ചന്‍സ് അവതരിപ്പിച്ചിരുന്നു.

2003ന്റെ അവസാനങ്ങളില്‍ ലണ്ടനിലെ ഫിസിഷ്യനായ ഔറബ് ചാറ്റര്‍ജിയും മദര്‍ തെരേസയെ വിമര്‍ശിച്ചുകൊണ്ടുള്ള ഗ്രന്ഥം പ്രസിദ്ധീകരിച്ചിരുന്നു. അവരുടെ അനുയായികളുമായി ബന്ധമുള്ള 100 പേരെ അഭിമുഖം നടത്തിയശേഷമായിരുന്നു ഇത്. മറ്റുകാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയതിനൊപ്പം അവരുടെ അഭയകേന്ദ്രങ്ങളിലെ അടുക്കും ചിട്ടയുമില്ലാത്ത പരിചരണത്തെയും നീഡിലുകള്‍ വീണ്ടും വീണ്ടും ഉപയോഗിക്കുന്നതുപോലുള്ള ശുചിത്വ അഭാവത്തെയും അദ്ദേഹം തുറന്നുകാട്ടി.


2003ന്റെ അവസാനങ്ങളില്‍ ലണ്ടനിലെ ഫിസിഷ്യനായ ഔറബ് ചാറ്റര്‍ജിയും മദര്‍ തെരേസയെ വിമര്‍ശിച്ചുകൊണ്ടുള്ള ഗ്രന്ഥം പ്രസിദ്ധീകരിച്ചിരുന്നു. അവരുടെ അനുയായികളുമായി ബന്ധമുള്ള 100 പേരെ അഭിമുഖം നടത്തിയശേഷമായിരുന്നു ഇത്.


മിയാമി സ്വദേശിയായ ഹെംലി ഗോണ്‍സാലസിനെപ്പോലുള്ള മറ്റു ചിലരും ഉണ്ട്. 2008ല്‍ രണ്ടുമാസക്കാലം പാവപ്പെട്ടവര്‍ക്കുവേണ്ടി കൊല്‍ക്കത്തയില്‍ മദര്‍ തെരേസ നടത്തുന്ന അഭയകേന്ദ്രത്തില്‍ വളണ്ടിയറായി പ്രവര്‍ത്തിച്ചിരുന്നു. ” അവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പൊതുവെയുള്ള ധാരണയില്‍ നിന്നും നേര്‍വിരുദ്ധമായി അവിടെ ഇത്രയും അശ്രദ്ധമായി രോഗികളെ കൈകാര്യം ചെയ്യുന്നതു കൊണ്ട് ഞെട്ടിത്തരിച്ചുപോയി.

അത്ഭുതങ്ങളെ ചോദ്യം ചെയ്യുന്നു

“മദര്‍ തെരേസ പാവപ്പെട്ടവരുടെ സുഹൃത്തെന്നതിനേക്കാള്‍ ദാരിദ്ര്യത്തിന്റെ പ്രമോട്ടര്‍ ആയിരുന്നു” എന്നാണ് ഗോണ്‍സാലസ് എന്നോടു പറഞ്ഞത്. ഇന്ന് അവരെ വിമര്‍ശിക്കാനും “യാതൊരു സംശയവുമില്ലാതെ” അവരുടെ അനുയായികള്‍ക്കായി സംഭാവന നല്‍കുന്നവരെ തിരുത്താനും അദ്ദേഹം ഒരു ഫേസ്ബുക്ക് പേജ് നടത്തുന്നുണ്ട്.

മദര്‍ തെരേസയുടെ വിശുദ്ധ പദവിയിലേക്കു നയിച്ച അത്ഭുതപ്രവൃത്തികളെ സനല്‍ ഇടമറുകിനെപ്പോലുള്ള ഇന്ത്യന്‍ യുക്തിവാദികള്‍ അടുത്തിടെ ചോദ്യം ചെയ്തു രംഗത്തുവന്നിരുന്നു.

അടുത്തപേജില്‍ തുടരുന്നു


മദര്‍ മരിച്ച് അഞ്ചുവര്‍ഷത്തിനുശേഷം പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ആദ്യത്തെ അത്ഭുതപ്രവൃത്തി സ്ഥിരീകരിച്ചു. വയറ്റില്‍ ട്യൂമറുള്ള മോണിക ബെസ്ര എന്ന ബംഗാളി ആദിവായി യുവതിക്കു രോഗമുക്തി ലഭിച്ച സംഭവമായിരുന്നു ഇത്. മദറിന്റെ അമാനുഷിക ഇടപെടലിന്റെ ഫലമാണിതെന്ന് അദ്ദേഹം വിലയിരുത്തുകയായിരുന്നു.


വത്തിക്കാന്റെ കണ്ണില്‍ വിശുദ്ധയാകണമെങ്കില്‍ മരണശേഷം അവരെ പ്രാര്‍ത്ഥിച്ച വ്യക്തിക്കു മുമ്പില്‍ എന്തെങ്കിലും അത്ഭുതങ്ങള്‍ സംഭവിക്കണം. ഇവയെ അത്ഭുതപ്രവൃത്തിയായി അംഗീകരിക്കുന്നതിനായി സംഭവവുമായി ബന്ധപ്പെട്ട തെളിവുകള്‍ “പരിശോധിക്കപ്പെടേണ്ടതുണ്ട്.” പലപ്പോഴും ഇത് രോഗമുക്തിയും പുനരുജ്ജീവനവുമായിരിക്കും. ഇതിനൊന്നും യുക്തമായ വൈദ്യശാസ്ത്രപരമായ വിശദീകരണമുണ്ടാവുകയുമില്ല.

മദര്‍ മരിച്ച് അഞ്ചുവര്‍ഷത്തിനുശേഷം പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ ആദ്യത്തെ അത്ഭുതപ്രവൃത്തി സ്ഥിരീകരിച്ചു. വയറ്റില്‍ ട്യൂമറുള്ള മോണിക ബെസ്ര എന്ന ബംഗാളി ആദിവായി യുവതിക്കു രോഗമുക്തി ലഭിച്ച സംഭവമായിരുന്നു ഇത്. മദറിന്റെ അമാനുഷിക ഇടപെടലിന്റെ ഫലമാണിതെന്ന് അദ്ദേഹം വിലയിരുത്തുകയായിരുന്നു. 2003ല്‍ മദര്‍ തെരേസയുടെ മുക്ത്യരുളലിലേക്കു നയിച്ചത് ഇതായിരുന്നു. 2015ല്‍ രണ്ടാമത്തെ അത്ഭുതപ്രവൃത്തി ഫ്രാന്‍സിസ് മാര്‍പ്പാപ്പ സ്ഥിരീകരിച്ചു. 2008ല്‍ ബ്രെയിന്‍ ട്യൂമര്‍ വന്ന ഒരു ബ്രസീലിയക്കാരന് രോഗമുക്തി സംഭവിച്ചതായിരുന്നു ഇത്.

മരുന്നുകളാണ് അവരെ ചികിത്സിച്ചു ഭേദമാക്കിയതിനെന്നതിന് തെളിവുകളുണ്ടാവുമ്പോള്‍ എങ്ങനെയാണ് ഒരു കന്യസ്ത്രീയുടെ ഫോട്ടോ വയറിനുമുകളില്‍ വെച്ചതാണ് രോഗമുക്തിക്കു കാരണമെന്നു പറയാന്‍ ആവുകയെന്ന് അത്ഭുതപ്പെട്ടുകൊണ്ട് ആദ്യ കണ്ടത്തലിനെ സനല്‍ ഇടമറുക് പൊളിക്കുന്നുണ്ട്.

“നിങ്ങള്‍ മദര്‍ തെരേസയെ ചോദ്യം ചെയ്യുകയാണെങ്കില്‍ നിങ്ങളെ പാവങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നവനാക്കി ചിത്രീകരിക്കും. എനിക്കവരോട് വിരോധമൊന്നുമില്ല. പക്ഷെ അത്ഭുതപ്രവൃത്തി പരത്തുന്നത് ശാസ്ത്രീയമല്ല.”

പ്രകോപിതനായ ചാറ്റര്‍ജി എന്നോടു പറഞ്ഞത് ” ഈ അത്ഭുതപ്രവൃത്തിയെന്നു പറയുന്നത് പുറംപകിട്ടുകള്‍ മാത്രമാണെന്നും അതിനെ ചോദ്യം ചെയ്യുന്നത് ബുദ്ധിമോശമാകുമെന്നുമാണ്.”


“പൗരന്മാര്‍ക്കിടയില്‍ ശാസ്ത്രീയ അവബോധം വളര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ഒരു ഭരണഘടനയുടെ രാജ്യത്തെ വിദേശകാര്യമന്ത്രി “അത്ഭുതപ്രവൃത്തി”കളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന ഒരു പള്ളിനിയമത്തെ അംഗീകരിക്കണോയെന്നു ആലോചിക്കേണ്ടതുണ്ട്.”


ഏറ്റവുമൊടുവിലായി ഈ അത്ഭുതപ്രവൃത്തികളെ വെല്ലുവിളിച്ച് രംഗത്തെത്തിയത് ഒരു കൂട്ടം അക്കാദമിക്‌സും സാമൂഹ്യ പ്രവര്‍ത്തകരുമണ്. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വത്തിക്കാനിലേക്കു പോകാനുള്ള വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ തീരുമാനം പുന:പരിശോധിക്കാന്‍ ആവശ്യപ്പെട്ട് ഇവര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

” പൗരന്മാര്‍ക്കിടയില്‍ ശാസ്ത്രീയ അവബോധം വളര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന ഒരു ഭരണഘടനയുടെ രാജ്യത്തെ വിദേശകാര്യമന്ത്രി “അത്ഭുതപ്രവൃത്തി”കളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന ഒരു പള്ളിനിയമത്തെ അംഗീകരിക്കണോയെന്നു ആലോചിക്കേണ്ടതുണ്ട്.” പരാതിയില്‍ പറയുന്നു.

വിശ്വാസവും തെളിവും വ്യത്യസ്തമായ കാര്യമാണെന്നാണ് സോഷ്യോളജിസ്റ്റായ ശിവ വിശ്വനാഥന്‍ പറയുന്നത്. “ഒട്ടേറെ ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ട്. നമ്മളില്‍ പലര്‍ക്കും ചരിത്രത്തെക്കുറിച്ചും ശാസ്ത്രീയ ഫിലോസഫിയെക്കുറിച്ചും വലിയ അറിവൊന്നുമില്ല. സയന്‍സുമായി യുദ്ധത്തിലേര്‍പ്പെട്ട വലിയൊരു ചരിത്രം ക്രിസ്ത്യാനിറ്റിക്കുമുണ്ട്. യുക്തിവാദികള്‍ക്ക് എല്ലായ്‌പ്പോഴും തെളിവുകള്‍ ആവശ്യപ്പെട്ട് ഒക്കെ അവസാനിപ്പിക്കാം.” അദ്ദേഹം പറയുന്നു. വ്യക്തമായി പറഞ്ഞാല്‍ അഗതികളുടെ അമ്മയുടെ കാര്യത്തില്‍ ജൂറിക്കിടയില്‍ ഇപ്പോഴും ഐക്യമില്ല.

കടപ്പാട്: ബി.ബി.സി

We use cookies to give you the best possible experience. Learn more