| Monday, 20th April 2020, 9:25 pm

ആട് തോമയ്ക്ക് പിന്നീട് എന്ത് സംഭവിച്ചു?; സ്ഫടികം റീ റിലീസില്‍ ഉത്തരം ഉണ്ടാകുമെന്ന് ഭദ്രന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാല: മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം സിനിമയുടെ 25ാം വാര്‍ഷികമാണിത്. ഇതിനിടെ ചിത്രം ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ റീ റിലീസ് ചെയ്യാനിരിക്കുകയാണ്.

അതേസമയം 25 വര്‍ഷത്തിന് ശേഷം ആടുതോമയ്ക്ക് എന്ത് സംഭവിച്ചു എന്ന ഉത്തരവും സ്ഫടികത്തിന്റെ പുതിയ റിലീസില്‍ ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍.

ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. സ്ഫടികം 2 ഒരിക്കലും സംഭവിക്കില്ല. അത് കൊണ്ടാണ് സ്ഫടികം റീ റിലീസിന് ഒരുങ്ങുന്നത്. അതില്‍ ആടുതോമ ഇപ്പോള്‍ എന്ത് ചെയ്യുന്നു എന്ന ഉത്തരം ഉണ്ടാകും.

ഇരുപത്തിയഞ്ച് വര്‍ഷത്തിന് ശേഷം ആടുതോമ എന്ത് ചെയ്യുന്നു എന്നതിനുള്ള ഉത്തരമായിരിക്കും അത്. എന്നും ഭദ്രന്‍ പറഞ്ഞു.

സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ല, എന്നാല്‍ ആടുതോമയും ചാക്കോ മാഷും റെയ് ബാന്‍ ഗ്ലാസ്സും ഒട്ടും കലര്‍പ്പില്ലാതെ ,നിങ്ങള്‍ സ്നേഹിച്ച സ്ഫടികം സിനിമ 4 K ശബ്ദ ദ്രശ്യ വിസ്മയങ്ങളോടെ ,,സിനിമയുടെ റിലീസിംഗിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രമുഖ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുമെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more