| Monday, 26th August 2019, 9:38 pm

'കശ്മീരില്‍ സംഭവിച്ചത് നാളെ നമുക്കും സംഭവിക്കാവുന്നത്'; കശ്മീരി ജനത്ക്ക മേലുള്ള നിയന്ത്രണങ്ങളെ വിമര്‍ശിച്ച് അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ജമ്മുകശ്മീരിലെ ജനതക്ക് മേല്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്.

‘ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുകയെന്നത് ബി.ജെ.പിയുടെ മാനിഫെസ്റ്റോയില്‍ ഉള്ളതാണെന്നും അത് അവര്‍ ചെയ്തുവെന്നും അഖിലേഷ് പറഞ്ഞു.

‘എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇന്ന് അവര്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് നാളെ നമുക്കും സംഭവിക്കാം’ എന്നാണെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

20 ദിവത്തിലധികമായി കശ്മീരിലെ ജനങ്ങള്‍ വീട്ടുതടങ്കലില്‍ കഴിയുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ നീക്കം മികച്ചതായിരുന്നെങ്കില്‍ അതിനെ ജനങ്ങള്‍ പിന്തുണക്കാത്തതെന്തുകൊണ്ടാണെന്നും അഖിലേഷ് യാദവ് ചോദിച്ചു.

പ്രത്യേക പദവി എടുത്തുമാറ്റിയതിനു പിന്നാലെയുള്ള കശ്മീരിന്റെ അവസ്ഥ മനസിലാക്കാന്‍ ജമ്മുകശ്മീരിലേക്കുപോയ പ്രതിപക്ഷ സഖ്യത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ബി.എസ്.പി പ്രസിഡന്റ് മായാവതിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് അഖിലേഷിന്റെ വിമര്‍ശനം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ സംഘത്തിന്റെ സന്ദര്‍ശനം ബി.ജെ.പിക്കും ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനും പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനുള്ള അവസരം നല്‍കുകയാണ് ചെയ്തതെന്നായിരുന്നു മായാവതി പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഉത്തര്‍പ്രദേശില്‍ നിലനില്‍ക്കുന്ന ക്രമസമാധാന പ്രശ്‌നത്തില്‍ യോഗി സര്‍ക്കാരിനെയും അഖിലേഷ് വിമര്‍ശിച്ചു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ ഒരു വാഗ്ദാനം പോലും അവര്‍ പാലിച്ചിട്ടില്ലെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ നോക്കൂ. അവര്‍ ഉത്തര്‍പ്രദേശിലെ ഹത്യാപ്രദേശാക്കി മാറ്റി. സംസ്ഥാനത്ത് നിരവധിപേര്‍ കൊല്ലപ്പെട്ടു. അവര്‍ വാഗ്ദാനം ചെയ്ത തൊഴില്‍ എവിടെ? അഖിലേഷ് ചോദിച്ചു.

We use cookies to give you the best possible experience. Learn more