| Friday, 2nd October 2020, 2:28 pm

ബലാത്സംഗങ്ങളെ കുറിച്ച് ഞങ്ങള്‍ സ്ത്രീകള്‍ എന്ത് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്; റിമ കല്ലിങ്കല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഹാത്രാസില്‍ കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് നടിയും നിര്‍മാതാവുമായ റിമ കല്ലിങ്കല്‍.

എന്തുകൊണ്ടാണ് എല്ലാ റേപ്പ് കേസുകള്‍ക്കുമെതിരെ പ്രതികരിക്കാത്തതെന്ന ചിലരുടെ ചോദ്യം കേട്ട് അത്ഭുതം തോന്നാറുണ്ടെന്നും ഞങ്ങള്‍ എന്ത് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നും റിമ ചോദിക്കുന്നു.

ആ പെണ്‍കുട്ടി കടന്നുപോയ ഭീതിജനകമായ ആ അവസ്ഥയെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുകയാണോ വേണ്ടത്? അതോ കരഞ്ഞുകൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ പെണ്‍ സുഹൃത്തുക്കളെ വിളിക്കുകയാണോ വേണ്ടത്? വൈകാരികമായി സ്വയം മുറിവേല്‍ക്കുകയാണോ വേണ്ടത്? അരക്ഷിതത്വം തോന്നുകയും ഭയപ്പെടുകയുമാണോ വേണ്ടത്? ഓരോ തവണയും വ്യത്യസ്ത ഹാഷ് ടാഗുകള്‍ ടൈപ്പ് ചെയ്യുന്നത് അവസാനിപ്പിച്ച് ഞങ്ങള്‍ സ്‌ക്രീനില്‍ നോക്കിപ്പോകുകയാണ്.

എന്റെ കയ്യില്‍ ഹാഷ് ടാഗുകള്‍ ഒന്നുമില്ല. ‘ എന്നായിരുന്നു റിമ ഫേസ്ബുക്കില്‍ എഴുതിയത്.

ഹാത്രാസ് സംഭവത്തില്‍ വലിയ പ്രതിഷേധമാണ് രാജ്യമെമ്പാടും ഉയരുന്നത്. സാമൂഹിക സാംസ്‌ക്കാരി രാഷ്ട്രീയ രംഗത്തുള്ളവരെല്ലാം പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ആവശ്യപ്പെട്ട് രംഗത്തുണ്ട്.
ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരണപ്പെടുന്നത്.

റിമയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ബലാത്സംഘങ്ങളെ കുറിച്ച് ഞങ്ങള്‍ സ്ത്രീകള്‍ എന്ത് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് ?;

എനിക്ക് അത്ഭുതമുണ്ടാകാറുണ്ട് എല്ലാ ബലാത്സംഗ കേസുകളോടും ഞങ്ങള്‍ സ്ത്രീകള്‍ പ്രതികരിക്കാത്തതെന്താണെന്ന് ആളുകള്‍ ചോദിക്കുന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്നതില്‍ ഞങ്ങള്‍ എന്ത് പറയാണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് ..

ആ പെണ്‍കുട്ടി കടന്നുപോയ ഭീതിജനകമായ അവസ്ഥയെ കുറിച്ച് ആലോചിക്കണോ ?, ഞങ്ങള്‍ കരയുകയും ഞങ്ങളുടെ പെണ്‍ സുഹൃത്തുക്കളെ വിളിക്കുകയും ചെയ്യണോ ? നമ്മള്‍ വൈകാരികമായി ഭയപ്പെടണോ? ഞങ്ങള്‍ സുരക്ഷിതരല്ലെന്നും ഭയപ്പെടുകയും വേണോ ?, ഓരോ തവണയും വ്യത്യസ്ത ഹാഷ്ടാഗുകള്‍ ടൈപ്പുചെയ്യുമ്പോള്‍ ഞങ്ങള്‍ നിര്‍ത്തി സ്‌ക്രീനില്‍ ഉറ്റുനോക്കുകയാണ്….

എനിക്ക് ഹാഷ്ടാഗുകള്‍ ഒന്നുമില്ല

Content Highlights: What do you want us to say about rape, Rima kallingal react Gang rape in Hathras

We use cookies to give you the best possible experience. Learn more