ഭരണ സംവിധാനത്തില്‍ ന്യൂനപക്ഷത്തില്‍ നിന്ന് എത്രപേരുണ്ട്? ഒ.ബി.സിക്കാര്‍ക്കായി പ്രധാനമന്ത്രി എന്തുചെയ്തു? രാഹുല്‍ ഗാന്ധി
ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാരിലെ 90 സെക്രട്ടറിമാരില്‍ ഒ.ബി.സി വിഭാഗത്തില്‍ നിന്നും മൂന്നുപേര്‍ മാത്രമാണുള്ളതെന്നും ഒ.ബി.സി വിഭാഗങ്ങള്‍ക്കായി പ്രധാനമന്ത്രി ഒന്നും ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഒ.ബി.സി സമുദായം ഇന്ത്യയുടെ നട്ടെല്ലാണെന്നും എന്നാല്‍ ഭരണ സംവിധാനത്തില്‍ ന്യൂപക്ഷ വിഭാഗത്തിന്റെ സാന്നിധ്യം കുറവാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ ഗവണ്‍മെന്റില്‍ എത്ര ഒ.ബി.സിക്കാര്‍ ഉണ്ടെന്നുള്ളതല്ല വിഷയം. നമ്മുടെ എം.പിമാരിലും എം.എല്‍.എമാരിലും എത്ര ഒ.ബി.സിക്കാര്‍ ഉണ്ട്? താനൊരു ഒ.ബി.സി. നേതാവാണെന്നാണ് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്നത്.
എന്തുകൊണ്ടാണ് 90 സെക്രട്ടറിമാരില്‍ ഒ.ബി.സി വിഭാഗത്തില്‍ നിന്നും മൂന്നുപേര്‍ മാത്രം? ഒ.ബി.സി സമുദായം നമ്മുടെ രാജ്യത്തിന്റെ നട്ടെല്ലാണ്. ഇതിന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണം. ഞാന്‍ ഇത് ചോദിക്കുമ്പോള്‍ അവര്‍ നിന്ന് വിയര്‍ക്കുന്നതാണ് കാണുന്നത്. സത്യാവസ്ഥ എന്താണെന്ന് വെച്ചാല്‍ ഇന്ത്യയിലെ ഒരു വലിയ വിഭാഗം ജനത്തിന് ഇവിടെ ഒരു അധികാരവും ഇല്ല,’ രാഹുല്‍ ഗാന്ധി പറഞ്ഞു.
Content Highlights: What did the Prime Minister do for OBCs, asks Rahul Gandhi