ലഖ്‌നൗ: ഉത്തര്‍പ്രദേശ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് രാധാ മോഹന്‍ സിംഗ്.
ഗവര്‍ണറുമായുള്ള തന്റെ കൂടിക്കാഴ്ച ഒരു മര്യാദയുടെ പുറത്തുള്ളതു മാത്രമാണെന്നാണ് സിംഗ് പറഞ്ഞത്. സംസ്ഥാന ബി.ജെ.പിയുടെ ചുമതല ഏറ്റെടുത്തതിനു ശേഷം ഗവര്‍ണറെ കണ്ടിരുന്നില്ലെന്നും അതുകൊണ്ടാണ് നിലവിലെ കൂടിക്കാഴ്ചയെന്നും സിംഗ് പറഞ്ഞു.
യോഗി സര്‍ക്കാര്‍ വിപൂലീകരിക്കുമോ എന്ന ചോദ്യത്തിന് അതു തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണ് എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.
യു.പി ബി.ജെ.പിയില്‍ ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്
രാധാ മോഹന്‍ സിംഗ് ഗവര്‍ണറെ കണ്ടത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു.
യോഗി സര്‍ക്കാരില്‍ പുന:സംഘടന നടത്താന്‍ ബി.ജെ.പി ശ്രമം നടത്തുന്നതായി നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ജയത്തിനായി സംസ്ഥാന നേതൃത്വത്തിലും സര്‍ക്കാരിലും പുന:സംഘടന നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ട്.
യോഗിയെ മാറ്റിയേക്കുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നതിനു പിന്നാലെ തെരഞ്ഞെടുപ്പ് യോഗി ആദിത്യനാഥന്‍ തന്നെ നയിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
എന്നാല്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കൂടുതല്‍ തന്ത്രങ്ങള്‍ മെനയുകയാണ് നേതൃത്വം. ആദിത്യനാഥിനെ മുന്നില്‍ നിര്‍ത്തുമെങ്കിലും അണിയറയില്‍ ശക്തരായ മറ്റുചിലര്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത സഹായികളില്‍ ഒരാളെന്ന് അറിയപ്പെടുന്ന മുന്‍ ബ്യൂറോക്രാറ്റ് എ.കെ ശര്‍മയ്ക്ക് യു.പി സര്‍ക്കാരില്‍ ഒരു പ്രധാന പങ്ക് നല്‍കുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: What BJP’s UP In-Charge Said After Meeting Governor Amid Shake-Up Talk