| Wednesday, 16th April 2014, 4:24 pm

ഐ.പി.എല്‍ വാതുവെയ്പ്: റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചുവെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂദല്‍ഹി: ഐപിഎല്‍ വാതുവെയ്പ് കേസ്  റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചെന്നു ബിസിഐസിയോട് സുപ്രീം കോടതി ആരാഞ്ഞു.

ഐ.പി.എല്‍ വാതുവെയ്പ് കേസില്‍ എന്‍ ശ്രീനിവാസിനെക്കൂടാതെ മറ്റു 12 പേര്‍ക്കു പങ്കുണ്ടെന്ന മുകുള്‍ മുദ്ഗല്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്മേലാണ് കോടതിയുടെ ഈ പരാമര്‍ശം.

ഐപിഎല്‍ വാതുവെപ്പില്‍ ആരോപണം നേരിടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളെ ഐ.പി.എല്ലില്‍നിന്ന് വിലക്കണമെന്നും കോടതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഒരാള്‍ക്കെതിരെയുള്ള കുറ്റത്തിന്മേല്‍ ടീമംഗങ്ങളെ മൊത്തം ശിക്ഷിക്കരുതെന്ന ബി.സി.സി.ഐയുടെ അപേക്ഷ  പ്രകാരം കോടതി ഈ തീരുമാനം മാറ്റുകയായിരുന്നു.

ഇനി ബി.സി.സി.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രീനിവാസന്‍ ഇടപെടരുതെന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. ധോണിയുടെ ശബ്ദരേഖയുടെ പകര്‍പ്പ് ബി.സി.സി.ഐയ്ക്ക് നല്‍കാനാവില്ലെന്നും ശ്രീനിവാസ് തന്റെ മേലുള്ള ആരോപണങ്ങള്‍ ഗൗരവമായി കാണുന്നില്ലെന്നും കോടതി പറഞ്ഞു. ഐ.പി.എല്‍ ഏഴാം സീസണ്‍ കഴിയുന്നത് വരെ ശ്രീനിവാസിനു പകരം സുന്ദരരാമന്‍ ഐ.പി.എല്‍ സി.ഇ.ഒ ആയി തുടരണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യാ സിമന്റ്‌സുമായി ബന്ധപ്പെട്ടവരെ ഭാരവാഹികള്‍ ആക്കരുതെന്ന് സുപ്രീകോടതി ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞമാസം ഇരുപത്തിയെട്ടിനാണ് ശ്രീനിവാസനെ നീക്കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനായിരുന്ന സുനില്‍ ഗവാസ്‌കറെ ബി.സി.സി.ഐ അധ്യക്ഷനായി സുപ്രീംകോടതി നിയമിച്ചത്.

റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് താരങ്ങളുടെയോ ടീമുകളുടെയോ പേരുകള്‍ പരാമര്‍ശിക്കാന്‍ കോടതി തയ്യാറായിട്ടില്ല. താരങ്ങള്‍ക്കും ടീമുകള്‍ക്കുമെതിരെ ആരോപണങ്ങളും മൊഴികളുമുണ്ട്. എന്നാല്‍ അന്വേഷണം കഴിയുന്നതുവരെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന് മുദ്ഗല്‍ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുള്ളതിനാലാണ് മറ്റ് പേരുകള്‍ പരാമര്‍ശിക്കാന്‍ കോടതി തയ്യാറാകാത്തത്.

We use cookies to give you the best possible experience. Learn more