ന്യൂദല്‍ഹി: രാജ്യത്ത് ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര തീരുമാനം. അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ടുബാക്കോ സിഗരറ്റ് നിരോധിക്കാത്തതെന്ന് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ചോദിച്ചിരുന്നു. സോഷ്യല്‍ മീഡിയയും സമാനമായ നിരവധി ചോദ്യങ്ങളുയര്‍ത്തുകയാണ് .
‘ആരോഗ്യത്തിന് പ്രാധാന്യം നല്‍കാതെ ധനത്തിന് പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ ഇ സിഗരറ്റുകള്‍ നിരോധിക്കുന്നത്. അവര്‍ സാധാരണ സിഗരറ്റുകള്‍ നിരോധിക്കില്ല. കാരണം അതില്‍ നിന്നു ലഭിക്കുന്ന വലിയ തോലിലുള്ള വരുമാനം തന്നെ. ശരിക്കും അവര്‍ ആരോഗ്യത്തെയും രോഗത്തെയും കുറിച്ച് ആശങ്കാകുലരാണെങ്കില്‍ എല്ലാ തരത്തിലുള്ള സിഗരറ്റുകളും നിരോധിക്കണം.’ എന്നാണ് ട്വിറ്ററില്‍ വന്ന ഒരു പ്രതികരണം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
‘ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം പുകയില ഉല്പന്നങ്ങളുടെ ഉപഭോഗങ്ങളുടെ കാര്യത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. വര്‍ഷം 900,000 പേരുടെ മരണത്തിനു കാരണമാകുന്ന പുകയിലെ ഈ നിരോധനത്തിന്റെ പരിധിയില്‍ വരുന്നില്ല.’ എന്നാണ് മറ്റൊരു വിമര്‍ശനം
‘ അവ്യക്തമായ തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായം ഇതുവരെ ഉത്തരം നല്‍കാത്ത ചോദ്യം: തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എത്രപണം പുകയില കമ്പനികള്‍ സംഭാവന നല്‍കുന്നുണ്ട്. ഓരോ പാര്‍ട്ടിക്കും എത്ര കിട്ടി?’ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി ചോദിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
‘നിക്കോട്ടിന്‍ വളരെ ചെറിയ തോതിലുള്ള ഇ സിഗരറ്റുകള്‍ നിരോധിക്കുകയും കാര്‍സിനോജനിക്കായ സിഗരറ്റുകളെ വളരാന്‍ അനുവദിക്കുകയും ചെയ്തു. സര്‍ക്കാര്‍ തീരുമാനം കാരണം സന്തോഷിക്കുന്നത് ടുബാക്കോ കമ്പനികള്‍ മാത്രമാണ്. നിരോധിക്കുന്നതിനേക്കാള്‍ നിയന്ത്രിക്കാന്‍ നമ്മള്‍ എപ്പോഴാണ് പഠിക്കുക’ എന്നും അദ്ദേഹം ചോദിക്കുന്നു.