പശ്ചിമ കൊച്ചിയില്‍ കൊവിഡ് വ്യാപനം രൂക്ഷം: ചെറുപ്പക്കാര്‍ക്കിടയില്‍ വൈറസ് ബാധ വര്‍ധിക്കുന്നതില്‍ ആശങ്ക
Kerala News
പശ്ചിമ കൊച്ചിയില്‍ കൊവിഡ് വ്യാപനം രൂക്ഷം: ചെറുപ്പക്കാര്‍ക്കിടയില്‍ വൈറസ് ബാധ വര്‍ധിക്കുന്നതില്‍ ആശങ്ക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th August 2020, 8:45 am

കൊച്ചി: പശ്ചിമ കൊച്ചിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. രോഗം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് 20 നും 40 ഇടയിലുള്ളവര്‍ക്കാണെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.

ചെറുപ്പക്കാരില്‍ രോഗ വ്യാപനം കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മട്ടാഞ്ചേരി, പള്ളുരുത്തി, ഫോര്‍ട്ട് കൊച്ചി, കുമ്പളങ്ങി, എന്നിവിടങ്ങളില്‍ ഇന്നലെ 39 പേര്‍ക്കാണ് രോഗം ബാധിച്ചത്.

ജില്ലയില്‍ നിലവില്‍ പശ്ചിമ കൊച്ചിയിലാണ് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ളത്.

സംസ്ഥാനത്ത് ഇന്നലെ 2375 പേര്‍ക്ക് പുതുതായി കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 454 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 391 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 227 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും,

എറണാകുളം ജില്ലയില്‍ നിന്നുള്ള 163 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 152 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 150 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 99 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 93 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കുമാണ് ഇന്നലെ രോഗബാധ സ്ഥിരീകരിച്ചത്.

 

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


content highlights:  western  kochi under covid  grip