| Tuesday, 3rd July 2012, 4:54 pm

പശ്ചിമഘട്ടം ലോകപൈതൃക പട്ടികയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സെന്റ്പീറ്റേഴ്‌സ് : യുനസ്‌കോ പുറത്തിറക്കുന്ന ലോക പൈതൃക പട്ടികയില്‍ പശ്ചിമഘട്ടിലെ മലനിരകളും  ബ്രസീലിലെ റിയോ ഡി ജനീറോയും സ്ഥാനം പിടിച്ചു. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ ചേര്‍ന്ന ലോകപൈതൃക സമിതിയിലാണ് പ്രഖ്യാപനമുണ്ടായത്.

ലോകത്തിലെ ജൈവവൈവിധ്യ പ്രധാനമായ 10 കേന്ദ്രങ്ങളിലൊന്നാണ് ജൈവവൈവിധ്യത്തിന് പേരുകേട്ട പശ്ചിമഘട്ട്. 1600 കി.മി നീളവും 1600,00 ച.കി.മി വിസ്തൃതിയുമാണ് പശ്ചിമഘട്ടിനുള്ളത്.

ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നാരംഭിച്ച് മഹാരാഷ്ട്ര, ഗോവ, കര്‍ണ്ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലായി പരന്നു കിടക്കുന്ന പശ്ചിമഘട്ടില്‍ 5000 ല്‍ പരം സസ്യങ്ങളും കുഞ്ഞുങ്ങളെ പ്രസവിക്കുന്ന 140 ല്‍ പരം ജന്തുജാലങ്ങളും 500 ലധികം പക്ഷിവര്‍ഗ്ഗവും വിവിധയിനം ഉഭയജീവികളുമുണ്ട്. കൂടാതെ വംശനാശം നേരിടുന്ന 325 ജീവികളും ഇവിടങ്ങളില്‍ ഉണ്ട്. കേരളത്തിന്റെ കാലാവസ്ഥയെ സ്വാധീനിക്കുന്ന നിര്‍ണ്ണായക ഘടകം കൂടിയാണ് പശ്ചിമഘട്ടം.

2014 ലെ ഫുട്‌ബോള്‍ ലോകകപ്പും 2016 ലെ ഒളിമ്പിക്‌സും നടക്കുന്നത്  ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വെച്ചാണ്.ഇവിടെയാണ് ക്രിസ്തുവിന്റെ ചരിത്ര പ്രസിദ്ധമായ പ്രതിമ സ്ഥിതി ചെയ്യുന്നത്.

ജര്‍മ്മനിയിലെ ഓപറാ ഹൗസ്, പോര്‍ച്ചുഗലിലെ പൗരാണിക നഗരം, എന്നിവയും പൈതൃക പട്ടികയില്‍ ഇടം നേടി.

We use cookies to give you the best possible experience. Learn more