അബൂജ: കൊളോണിയൽ ശക്തികൾ അടിച്ചേൽപ്പിച്ചതായതുകൊണ്ട് ഒരു സർക്കാർ സംവിധാനമായി ആഫ്രിക്കയിൽ പ്രവർത്തിക്കുന്നതിൽ പാശ്ചാത്യ ജനാധിപത്യം പരാജയപ്പെട്ടുവെന്ന് മുൻ നൈജീരിയൻ പ്രസിഡന്റ് ഒലുസെഗൻ ഒബസഞ്ചോ.
ഭൂരിപക്ഷ വീക്ഷണങ്ങളെ അവഗണിക്കുന്ന ‘മുഴുവൻ ജനതക്കും മേലുള്ള കുറച്ചാളുകളുടെ സർക്കാർ’ എന്നായിരുന്നു അദ്ദേഹം പാശ്ചാത്യ ലിബറൽ ജനാധിപത്യത്തെ നിർവചിച്ചത്.
ആഫ്രിക്കയുടെ ചരിത്രവും വിവിധ തരം സംസ്കാരങ്ങളുടെ സങ്കീർണതകളും കണക്കിലെടുക്കാതെയാണ് ഈ ഭരണ രീതി രൂപകല്പന ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു.
‘നമുക്ക് നിർവചിക്കാനും രൂപകല്പന ചെയ്യാനും സാധിക്കാത്ത ഭരണ രീതിയാണ് ഇവിടെയുള്ളത്. ഇത് നമുക്ക് ശരിയാകുന്നില്ല എന്നറിഞ്ഞിട്ടും നമ്മളത് തുടരുകയും ചെയ്യുന്നു,’ ഒബസഞ്ചോ പറഞ്ഞു.
ആഫ്രിക്കൻ ഭൂഗണ്ഡത്തിന്റെ ആവശ്യങ്ങൾക്ക് അനുസൃതമായി ആഫ്രോ കേന്ദ്രീകൃത ജനാധിപത്യം രൂപപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1960ൽ ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ നൈജീരിയ 1999ലാണ് സൈനിക ഭരണത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് മാറിയത്.
1976 മുതൽ 1979 വരെ നൈജീരിയയുടെ സൈനിക മേധാവിയായിരുന്ന ഒബസഞ്ചോ 1999-2007 കാലയളവിൽ ജനാധിപത്യ ഭരണകൂടത്തിന് കീഴിൽ പ്രസിഡന്റ് ആയിരുന്നു.
അതേസമയം, രാജ്യത്ത് ജനാധിപത്യം നടപ്പാക്കിയതിന് ഒബസഞ്ചോക്കാണ് നേരിട്ട് പങ്കുള്ളതെന്ന് നിലവിലെ ഭരണകൂടം കുറ്റപ്പെടുത്തി.
ജനാധിപത്യ നേതാക്കൾ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു എന്ന് ആരോപിച്ച് ആഫ്രിക്കയിൽ സൈനിക അട്ടിമറികൾ നടക്കുന്ന സാഹചര്യത്തിലാണ് ഒബസഞ്ചോയുടെ വിമർശനം.
Content Highlight: Western democracy has failed in Africa – ex-president