ലണ്ടൻ: ഫലസ്തീനിലെ അഭയാർത്ഥികൾക്ക് ഐക്യരാഷ്ട്ര സഭയുടെ റിലീഫ് ആൻഡ് വർക്ക് ഏജൻസി ( UNRAW ) ധനസഹായത്തിന് നൽകുന്ന സംഭാവന താത്ക്കാലികമായി നിർത്തിവെച്ച് ചില പാശ്ചാത്യ രാജ്യങ്ങൾ.
യു.കെ, യു.എസ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് യു.എൻ.ആർ.ഡബ്ല്യുക്കുള്ള പുതിയ ഫണ്ടിങ് താത്ക്കാലികമായി നിർത്തിവെച്ചതായി പ്രഖ്യാപിച്ചത്.
2023 ഒക്ടോബർ ഏഴിന് ഇസ്രഈലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ യു.എൻ ഏജൻസിയുടെ ചില ജീവനക്കാർ പങ്കെടുത്തതായി ഇസ്രഈൽ ആരോപിച്ചതിന് പിന്നാലെയാണ് ധനസഹായം നിർത്താൻ യു.കെ തീരുമാനിച്ചത്.
യു.എൻ.ആർ.ഡബ്ല്യുക്കുള്ള പിന്തുണ താൽക്കാലികമായി നിർത്തിവച്ചതായി പ്രഖ്യാപിച്ച രാജ്യങ്ങളോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ്റെ എക്സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ജനറൽ ഹുസൈൻ അൽ-ഷൈഖ് അഭ്യർത്ഥിച്ചു.
‘രാഷ്ട്രീയവും മാനുഷികവുമായ അപകടസാധ്യതകൾ ഒഴിവാക്കാനുള്ള ധാർമിക ഉത്തരവാദിത്തം ഈ രാജ്യങ്ങൾ കാണിക്കണം.
ഫലസ്തീൻ ജനതയ്‌ക്കെതിരെയുള്ള ഇസ്രഈലിന്റെ ആക്രമണം തുടരുന്ന ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര സംഘടനയിൽ നിന്നുള്ള പിന്തുണ ഞങ്ങൾക്ക് ആവശ്യമാണ് ,’ എക്‌സിൽ അദ്ദേഹം കുറിച്ചു.
എന്നാൽ ആരോപണ വിധേയരാനായ ജീവനക്കാരുടെ കരാർ ഉടൻ അവസാനിപ്പിക്കാനും അന്വേഷണം ആരംഭിക്കാനും തീരുമാനിച്ചതായി .
യു.എൻ.ആർ.ഡബ്ല്യു പ്രസ്താവനയിൽ പറഞ്ഞു.
1949 ൽ യു.എൻ ജനറൽ അസംബ്ലിയുടെ അനുബന്ധ സംഘടന എന്ന നിലയിലാണ് യു.എൻ.ആർ.ഡബ്ല്യു.ർ ഫലസ്തീൻ സ്ഥാപിതമാകുന്നത്. അഭയാർത്ഥികളുടെ ദുരിതാശ്വാസത്തിനും വികസനത്തിനും വേണ്ടി പ്രവർത്തിച്ചുവരുന്ന സംഘടന ഏജൻസിയുടെ പ്രവർത്തന മേഖലകളിൽ രജിസ്റ്റർ ചെയ്ത ഫലസ്തീൻ അഭയാർത്ഥികൾക്ക് മാനുഷിക സഹായവും സംരക്ഷണവും നൽകിവരുന്നു.
Content Highlight: western countries to pause funding for UN aid agency for Palestinian refugees