| Friday, 3rd August 2018, 2:34 pm

കോഴിക്കോട് വെസ്റ്റ്‌നൈല്‍ പനിബാധ; വൈറസ് സ്ഥീരികരിച്ചത് പൂനെ വൈറോളജി ലാബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്‌നൈല്‍ പനിബാധ. കോഴിക്കോട് സ്വദേശിനിക്കാണ് വെസ്റ്റ്‌നൈല്‍ രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗ ലക്ഷണങ്ങളോടെ ഒരാള്‍ കൂടി ചികിത്സയിലുണ്ട്.


കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നാരോപണം; ഇടുക്കി എസ്.പി ഓഫീസിന് മുന്നില്‍ പെട്രോളൊഴിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം


പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊതുകുകള്‍ വഴിയാണ് രോഗം പടരുക. വൈറസ് ബാധിച്ച പക്ഷികളില്‍ നിന്നാണ് കൊതുകുകളിലേക്ക് വൈറസ് എത്തുന്നത്.

ചില ഘട്ടങ്ങളില്‍ അവയവ ദാനത്തിലൂടെയും രക്തദാനത്തിലൂടെയും ഗര്‍ഭസമയത്ത് അമ്മയില്‍ നിന്നും കുഞ്ഞിനും രോഗം പകരാം. പ്രായാധിക്യമുള്ളവരിലും മറ്റ് അസുഖമുള്ളവരിലും രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ഇത്തരത്തിലല്ലാതെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരില്ല.

കൊതുകു പരത്തുന്ന ഒരു വൈറല്‍ പനിയാണ് വെസ്റ്റ് നൈല്‍ പനി. രോഗബാധയുണ്ടായ 75% കേസിലും വളരെ കുറഞ്ഞ അല്ലെങ്കില്‍ ഒട്ടും ലക്ഷണങ്ങള്‍ കാണിച്ചെന്നു വരില്ല.

20%ത്തോളം പേര്‍ക്ക് പനി, തലവേദന, ചര്‍ദ്ദി. ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. 1% ആളുകളില്‍ മസ്തിഷ്‌കവീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാം. ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെയെടുക്കാം രോഗത്തില്‍ നിന്ന് മുക്തമാകാന്‍. നാഡീവ്യവസ്ഥയെ ബാധിക്കുന്നവരില്‍ 10% മരണത്തിന് സാധ്യതയുണ്ട്. രക്തപരിശോധനയിലൂടെയും ലക്ഷണങ്ങളിലൂടെയും രോഗം നിര്‍ണയിക്കാം.

Latest Stories

We use cookies to give you the best possible experience. Learn more