തിരുവനന്തപുരം: സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
കൊതുക് നശീകരണവും മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് പലയിടത്തും വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇപ്പോല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
വെസ്റ്റ് നൈല്‍ വൈറസിനെ പ്രതിരോധിക്കാന്‍ മരുന്നുകളോ വാക്‌സിനോ ഇല്ലാത്ത സാഹചര്യത്തില്‍ വലിയ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്ന നിര്‍ദേശം. കൊതുകില്‍ നിന്നാണ് വെസ്റ്റ് നൈല്‍ പനി പടരുന്നത്.
കൊതുക് നശീകരണവും മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ നിര്‍ദേശം. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പത്ത് പേര്‍ക്കാണ് വെസ്റ്റ് നൈല്‍ പനി സ്ഥരീകരിച്ചത്. രണ്ട് പേരുടെ മരണം വെസ്റ്റ് നൈലിനെ തുടര്‍ന്നാണോയെന്നും ആരോഗ്യവകുപ്പിന് സംശയമുണ്ട്.
പനിയെ തുടര്‍ന്ന് ചികിത്സ തേടിയവരില്‍ വെസ്റ്റ് നൈല്‍ വൈറസിന്റെ ലക്ഷണമുണ്ടെന്ന സംശയത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോ ബയോളജി ലാഭില്‍ നടത്തിയ പരിശോധനയിലും വൈറസ് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. പിന്നീട് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് സ്ഥരീകരിച്ചത്.
കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച രണ്ട് പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. എന്നാല്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.
Content Highlight: West Nile fever: Health department issues alert in Kozhikode, Malappuram, Thrissur districts