| Sunday, 17th November 2024, 2:57 pm

വിന്‍ഡീസിന്റെ ഓപ്പണിങ് കൊടുങ്കാറ്റ്; ഇംഗ്ലണ്ടിന്റെ അന്തകന്മാരായി എവിനും ഷായി ഹോപ്പും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ നാലാം മത്സരത്തില്‍ വിജയം സ്വന്തമാക്കി വെസ്റ്റ് ഇന്‍ഡീസ്. ബ്യൂസേജര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ഫാല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. മറുപടി ബാറ്റിങ്ങില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടി ഫിനിഷ് ചെയ്യുകയായിരുന്നു വിന്‍ഡീസ്.

ടീമിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവവെച്ചത് ഓപ്പണര്‍മാരായ എവിന്‍ ലെവിസും ഷായി ഹോപ്പുമാണ്. എവിന്‍ 31 പന്തില്‍ നിന്നും ഏഴ് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 68 റണ്‍സാണ് നേടിയത്. 219.35 എന്ന പ്രഹര ശേഷിയിലാണ് താരം ബാറ്റ് വീശിയത്.

ഷായി ഹോപ് 24 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 225 സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. ഇരുവരുടേയും വെടിക്കെട്ട് പ്രകടനത്തിലാണ് അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ഒരു മത്സരം വിന്‍ഡീസിന് വിജയിക്കാനായത്.

ഇരുവര്‍ക്കും പുറമെ ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ 38 റണ്‍സും ഷെര്‍ഫേന്‍ റൂദര്‍ഫോര്‍ഡ് 29 റണ്‍സും നേടി. ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് രെഹാന്‍ അഹമ്മദാണ്. മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. മാത്രമല്ല ജോണ്‍ ടര്‍ണര്‍ ഒരു വിക്കറ്റും നേടി.

ഇംഗ്ലണ്ടിന് വേണ്ടി ഓപ്പണര്‍ ഫില്‍ സാള്‍ട്ട് നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 55 റണ്‍സ് നേടിയപ്പോള്‍ നാലാമനായി ഇറങ്ങിയ ജേക്കബ് ബെത്തല്‍ അഞ്ച് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 62 റണ്‍സ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചു. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ മൂന്ന് സിക്‌സറും രണ്ട് ഫോറും അടക്കം 38 റണ്‍സ് നേടി തിളങ്ങി.

പരമ്പരയിലെ അവസാന മത്സരം നാളെ (18/11/24) നടക്കാനിരിക്കുകയാണ് പരമ്പര നഷ്ടമായെങ്കിലും ഒരു മത്സരം കൂടെ വിജയിക്കാനുള്ള അവസരമാണ് വന്‍ഡീസിനുള്ളത്.

Content Highlight: West Indies Won Against England In T-20i

We use cookies to give you the best possible experience. Learn more