| Saturday, 22nd February 2020, 11:58 am

ഇന്നാദ്യം ഔള്‍റൗണ്ട് മത്സരം

സ്പോര്‍ട്സ് ഡെസ്‌ക്

വനിതാ ടി-20 ലോകകപ്പില്‍ ഇന്ന് വെസ്റ്റ് ഇന്‍ഡീസ്- തായ്ലാന്‍ഡ് പോരാട്ടം. ഇന്ത്യന്‍ സമയം 1.30 നാണ് മത്സരം.

ഒരു തവണ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിന് താരതമ്യേന ദുര്‍ബലരായ തായ്ലാന്‍ഡ് ഭീഷണിയായിരിക്കില്ല. തായ്ലാന്‍ഡ് ആദ്യമായാണ് ലോകകപ്പ് കളിക്കുന്നത്.

ഔള്‍റൗണ്ടര്‍മാരുടെ പോരാട്ടം എന്നാണ് ഇന്നത്തെ മത്സരത്തെ വിശേഷിപ്പിക്കാന്‍ ഏറ്റവും അനുയോജ്യം. വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ പ്ലെയിംഗ് ഇലവനില്‍ നാല് പേര്‍ ഔള്‍റൗണ്ടര്‍മാരാണ്. തായ്ലാന്‍ഡ് ടീമിലാകട്ടെ മൂന്നുപേരും.

വെസ്റ്റ് ഇന്‍ഡീസിന്റെ ദിയേന്ദ്ര ഡോട്ടിനായിരിക്കും മത്സരത്തിലേയും ഈ ടൂര്‍ണ്ണമെന്റിലേയും ശ്രദ്ധേയതാരങ്ങളിലൊന്ന്.

ഓള്‍റൗണ്ടറായ ഡോട്ടിന്റെ പേരിലാണ് ലോകകപ്പിലെ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ റെക്കോഡ്. കഴിഞ്ഞ ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ അഞ്ച് റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത ഡോട്ടിനാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സ് പറത്തിയിട്ടുള്ളതും- 22 എണ്ണം. ഒരു സെഞ്ച്വറിയും ലോകകപ്പില്‍ ഡോട്ടിന്റെ പേരിലുണ്ട്.

മറുവശത്ത് രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ദേശീയ ടീമില്‍ കളിച്ച് പരിചയമുള്ളവരാരും തായ്ലാന്‍ഡ് നിരയിലില്ല. എങ്കിലും ചെറുത്തുനില്‍ക്കാനുറച്ച് തന്നെയായിരിക്കും തായ്ലാന്‍ഡ് വനിതകള്‍ ഇന്നിറങ്ങുക

സ്പോര്‍ട്സ് ഡെസ്‌ക്