Sports News
വെസ്റ്റ് ഈന്‍ഡീസ് സൂപ്പര്‍താരം കീറോണ്‍ പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
2022 Apr 20, 05:01 pm
Wednesday, 20th April 2022, 10:31 pm

വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍താരം കീറോണ്‍ പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

ബുധനാഴ്ച സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. ലീഗുകളില്‍ കളിക്കുന്നത് തുടരും.

View this post on Instagram

A post shared by Kieron Pollard (@kieron.pollard55)

വെസ്റ്റ് ഇന്‍ഡീസിന്റെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ പൊള്ളാര്‍ഡ് ഐ.പി.എല്ലിലെ തിളങ്ങുന്ന താരം കൂടിയാണ്.

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടിയാണ് പൊള്ളാര്‍ഡ് കളിക്കുന്നത്.

”ഏറെ ആലോചനകള്‍ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാന്‍ ഞാന്‍ ഇന്ന് തീരുമാനമെടുത്തു,” ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പൊള്ളാര്‍ഡ് പറഞ്ഞു.

2007ലായിരുന്നു പൊള്ളാര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.

Content Highlight: West Indies player Kieron Pollard announces retirement from international cricket