| Friday, 3rd May 2024, 3:07 pm

വെസ്റ്റ് ഇന്‍ഡീസ് താരത്തിനെ ഐ.സി.സി അഞ്ച് വര്‍ഷത്തേക്ക് വിലക്കി

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കന്‍ ക്രിക്കറ്റ്, എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് എന്നിടങ്ങളിലെ അഴിമതി വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചതിന് വെസ്റ്റ് ഇന്‍ഡീസ് താരത്തിന് കടുത്ത അഞ്ച് വര്‍ഷത്തെ ഐ.സി.സി വിലക്ക് നല്‍കിയിരിക്കുകയാണ്.

വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍-ബാറ്ററായ 34 കാരനായ ഡെവണ്‍ തോമസിനെ കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഒത്തുകളി ആരോപണത്തിന്റെ പേരില്‍ ഐ.സി.സി താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തിരുന്നു.

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അഴിമതി വിരുദ്ധ നിയമങ്ങള്‍ ലംഘിച്ചതിന് ഏഴ് കുറ്റങ്ങള്‍ താരത്തിന് നേരെ ചുമത്തിയിരുന്നു.

അഴിമതി വിരുദ്ധ ട്രൈബ്യൂണലില്‍ ഹാജരാകാന്‍ വിസമ്മതിച്ച തോമസ് ഒടുവില്‍ തന്റെ ലംഘനങ്ങള്‍ അംഗീകരിക്കുകയും ഐ.സി.സിയുടെ ശിക്ഷ അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.

‘അന്താരാഷ്ട്ര, പ്രൊഫഷണല്‍ ആഭ്യന്തര/ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ഡെവണ്‍ തോമസ് നിരവധി അഴിമതി വിരുദ്ധ സെഷനുകളില്‍ പങ്കെടുത്തു. മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസി ലീഗുകളില്‍ അഴിമതി വിരുദ്ധ കോഡുകള്‍ ലംഘിച്ചു, ഈ വിലക്ക് ഉചിതമാണ്, ഞങ്ങളുടെ കായികരംഗത്തെ ദുഷിപ്പിക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടുമെന്ന് കളിക്കാര്‍ക്കും അഴിമതിക്കാര്‍ക്കും കടുത്ത സന്ദേശം നല്‍കണം,’ ഇന്റഗ്രിറ്റി യൂണിറ്റ്- അലക്സ് മാര്‍ഷല്‍ പ്രസ്താവനയില്‍ പറഞ്ഞു.

2009ല്‍ അരങ്ങേറ്റം നടത്തിയ താരം വിന്‍ഡീസിന് വേണ്ടി 21 ഏകദിനത്തില്‍ കളിച്ച് 238 റണ്‍സാണ് താരം നേടിയത്. ടി-20സില്‍ 95 ഇന്നിങ്‌സില്‍ നിന്ന് 1454 റണ്‍സും താരത്തിന്റെ പേരിലുണ്ട്.

Content highlight: West Indies Player Banned For 5 Years

We use cookies to give you the best possible experience. Learn more