കിരീട സ്വപ്‌നത്തിലേക്ക് വിന്‍ഡീസിന് വേണ്ടത് 129 റണ്‍സ്; 2024 വിമണ്‍സ് ടി- 20 ലോകകപ്പ് മുറുകുന്നു!
Sports News
കിരീട സ്വപ്‌നത്തിലേക്ക് വിന്‍ഡീസിന് വേണ്ടത് 129 റണ്‍സ്; 2024 വിമണ്‍സ് ടി- 20 ലോകകപ്പ് മുറുകുന്നു!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 18th October 2024, 9:31 pm

2024 വിമണ്‍സ് ടി-20 ലോകകപ്പിലെ രണ്ടാം സെമിഫൈനല്‍ മത്സരം ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സാണ് കിവീസ് നേടിയത്. വിജയലക്ഷ്യം മറികടന്നാല്‍ വിന്‍ഡീസിന് 2024 വിമണ്‍സ് ടി-20യിലെ ഫൈനലിസ്റ്റാവാനുള്ള അവസരമാണ് ഉള്ളത്. അതേ സ്ഥാനത്ത് ബൗളിങ്ങില്‍ കരുത്ത് കാണിച്ച് വിന്‍ഡീസിനെ തകര്‍ക്കാനാണ് കിവീസ് ലക്ഷ്യമിടുന്നത്.

ഓപ്പണര്‍ സൂസി ബാറ്റ്‌സിനെ എട്ടാമത്തെ ഓവറിലാണ് ന്യൂസിലാന്‍ഡിന് നഷ്ടമായത്. 28 പന്തില്‍ നിന്ന് ഒരു ഫോര്‍ ഉള്‍പ്പെടെ 26 റണ്‍സ് ആണ് താരം നേടിയത്. കരിഷ്മ രംഹരക് ആണ് താരത്തെ പുറത്താക്കിയത്. ഇതോടെ ഒരു മോശം നേട്ടവും ഫോര്‍മാറ്റില്‍ സൂസിയുടെ അക്കൗണ്ടില്‍ വന്നു ചേര്‍ന്നിരിക്കുകയാണ്.

സൂസിക്ക് ശേഷം മികച്ച പ്രകടനം കാഴ്ചവെച്ച ജോര്‍ജിയ പ്ലിമ്മറിനെ എഫി ഫ്‌ലെച്ചര്‍ 33 റണ്‍സിന് പുറത്താക്കി. അമേലിയ കെറിനെ 7 റണ്‍സിന് ദീന്ദ്ര ഡോട്ടിനുംവും പറഞ്ഞയച്ചു. ക്യാപ്റ്റന്‍ സോഫി ഡിവൈന്‍ 12 റണ്‍സും ബ്രൂക്ക് ഹാലിഡെ 18 റണ്‍സും നേടി പുറത്തായപ്പോള്‍ ടീമിന് വേണ്ടി പിടിച്ചുനിന്നത് ഇസി ഗേസ് ആണ്. 20 റണ്‍സാണ് താരം നേടിയത്. മറ്റാര്‍ക്കും തന്നെ ടീമിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല.

വിന്‍ഡീസിന് വേണ്ടി ബൗളിങ്ങില്‍ മികച്ച പ്രകടനം പുറത്തെടുത്തത് ദീന്ദ്ര ഡോട്ടിനാണ് നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം നേടിയത്. ആഫി ഫ്‌ലെച്ചര്‍ രണ്ട് വിക്കറ്റും കരിഷ്മ രാംഹരക്ക്, ആലിയ അലെയ്ന്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി.

 

Content Highlight: West Indies Need 129 Runs To Finalist In  2024 Womens T20 World Cup