ഫാസ്റ്റ് ബൗളേഴ്‌സിനുള്ള കോണ്‍ട്രാക്ട് ഉള്‍പ്പെടുത്തിയതില്‍ ബി.സി.സി.ഐയെ പ്രശംസിച്ച് വിന്‍ഡീസ് ഇതിഹാസ താരം ഇയാന്‍ ബിഷപ്. കഴിഞ്ഞ ദിവസം ഇന്ത്യ 2023-24 വര്‍ഷത്തില്‍ കരാറിലുള്ള താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. ഇതിനൊപ്പമാണ് ഫാസ്റ്റ് ബൗളേഴ്‌സിനെയും കരാറില്‍ ഉള്‍പ്പെടുത്തിയത്.
ബി.സി.സി.ഐയുടെ ഈ നീക്കം വളരെ നൂതനമായതാണെന്നും ഉമ്രാന്‍ മാലിക്കിനെ പോലുള്ള താരങ്ങളുടെ പേര് ഉള്‍പ്പെട്ടതില്‍ ഏറെ സന്തോഷമെന്നും അദ്ദേഹം പറഞ്ഞു. എക്‌സിലൂടെയാണ് ബിഷപ് ഇന്ത്യയുടെ ഈ നീക്കത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്.
‘ഫാസ്റ്റ് ബൗളിങ് കോണ്‍ട്രാക്ടുകള്‍ കൊണ്ടുവന്നത് വളരെ നൂതനമായ നീക്കമാണ്. ഞാന്‍ അതിന്റെ വളരെ വലിയ ആരാധകനാണ്. ആ പട്ടികയില്‍ ഉമ്രാന്‍ മാലിക്കിന്റെ പേര് കണ്ടതില്‍ പ്രത്യേക സന്തോഷം. അന്താരാഷ്ട്ര തലത്തില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു ടീമും ഇത്തരത്തില്‍ ഫാസ്റ്റ് ബൗളേഴ്‌സിനെ വാര്‍ത്തെടുക്കണം,’ ബിഷപ് പറഞ്ഞു.
ഉമ്രാന്‍ മാലിക്കിന് പുറമെ ആകാശ് ദീപ്, വിജയ്കുമാര്‍ വൈശാഖ്, യാഷ് ദയാല്‍, വിദ്വത് കവേരപ്പ എന്നിവരെയും ഫാസ്റ്റ് ബൗളിങ് കോണ്‍ട്രാക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, വിരാട് കോഹ്‌ലി അടക്കമുള്ള 30 പ്രധാന താരങ്ങള്‍ക്കാണ് ബി.സി.സി.ഐ വാര്‍ഷിക കരാര്‍ നല്‍കിയിരിക്കുന്നത്. എ പ്ലസ്, എ, ബി, സി കാറ്റഗറിയിലായാണ് ഇവരുടെ കരാര്‍.
യശസ്വി ജെയ്‌സ്വാള്‍, റിങ്കു സിങ് അടക്കമുള്ള നിരവധി യുവതാരങ്ങള്‍ കരാറില്‍ ഉള്‍പ്പെട്ടപ്പോള്‍ ചേതേശ്വര്‍ പൂജാര, ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, യൂസ്വേന്ദ്ര ചഹല്‍ തുടങ്ങിയവര്‍ കരാറില്‍ നിന്നും പുറത്തായി.
ബി.സി.സി.ഐ വാര്‍ഷിക കരാര്‍
ഗ്രേഡ് എ പ്ലസ് – ഏഴു കോടി രൂപയുടെ വാര്‍ഷിക കരാര്‍ (നാല് താരങ്ങള്‍)
വിരാട് കോഹ്‌ലി
രോഹിത് ശര്‍മ
ജസ്പ്രീത് ബുംറ
രവീന്ദ്ര ജഡേജ
ഗ്രേഡ് എ – അഞ്ച് കോടി രൂപയുടെ വാര്‍ഷിക കരാര്‍ (ആറ് താരങ്ങള്‍)
ആര്‍. അശ്വിന്‍
മുഹമ്മദ് ഷമി
മുഹമ്മദ് സിറാജ്
കെ.എല്‍. രാഹുല്‍
ശുഭ്മന്‍ ഗില്‍
ഹര്‍ദിക് പാണ്ഡ്യ
ഗ്രേഡ് ബി – മൂന്ന് കോടി രൂപയുടെ വാര്‍ഷിക കരാര്‍ (അഞ്ച് താരങ്ങള്‍)
സൂര്യകുമാര്‍ യാദവ്
റിഷബ് പന്ത്
കുല്‍ദീപ് യാദവ്
അക്സര്‍ പട്ടേല്‍
യശസ്വി ജയ്സ്വാള്‍
ഗ്രേഡ് സി – ഒരുകോടി രൂപയുടെ വാര്‍ഷിക കരാര്‍ (15 താരങ്ങള്‍)
റിങ്കു സിങ്
തിലക് വര്‍മ
റിതുരാജ് ഗെയ്ക്വാദ്
ശിവം ദുബെ
രവി ബിഷ്ണോയ്
ജിതേഷ് ശര്‍മ
വാഷിങ്ടണ്‍ സുന്ദര്‍
സഞ്ജു സാംസണ്‍
അര്‍ഷ്ദീപ് സിങ്
കെ.എസ്. ഭരത്
പ്രസിദ്ധ് കൃഷ്ണ
ആവേശ് ഖാന്‍
രജത് പാടിദാര്‍
ഷര്‍ദുല്‍ താക്കൂര്‍
മുകേഷ് കുമാര്‍
Content Highlight: West Indies legend Ian Bishop praises India