ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം!
Sports News
ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം!
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th September 2024, 11:37 am

ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസതാരം ഡ്വെയ്ന്‍ ബ്രാവോ. 2024 കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ തന്റെ വിടവാങ്ങല്‍ സീസണിന് തയ്യാറെടുക്കുന്നതിനിടെ താരത്തിന് പരിക്കേറ്റിരുന്നു. ഇതോടെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്നും ബ്രാവോ പറഞ്ഞു.

2021ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും താരം വിരമിച്ചിരുന്നു. ശേഷം ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള സമയം അവസാനിപ്പിച്ചെങ്കിലും കഴിഞ്ഞവര്‍ഷം ടീമിന്റെ പരിശീലകനായി താരം സ്ഥാനമേറ്റു. മാത്രമല്ല അഫ്ഗാനിസ്ഥാന്റെയും പരിശീലകനാണ് ബ്രാവോ.

തന്റെ വിരമിക്കല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റ് പങ്കുവെച്ചാണ് താരം അറിയിച്ചത്.

‘എനിക്ക് എല്ലാം തന്ന ക്രിക്കറ്റിനോട് ഇന്ന് ഞാന്‍ വിട പറയുന്ന ദിവസമാണ്. എന്റെ അഞ്ചാം വയസ് മുതല്‍ ഇതാണ് ഞാന്‍ ചെയ്യാന്‍ പോകുന്നതെന്ന് എനിക്കുറപ്പായിരുന്നു. ഇതായിരുന്നു എനിക്ക് കളിക്കാന്‍ വിധിക്കപ്പെട്ട കായിക വിനോദം.

എനിക്ക് മറ്റൊന്നിലും താത്പര്യമില്ലായിരുന്നു. ഞാന്‍ എന്റെ ജീവിതം മുഴുവന്‍ ക്രിക്കറ്റിനു വേണ്ടി ജീവിച്ചു. ഇനി ഞാനെന്റെ സ്വപ്നജീവിതം അവസാനിപ്പിച്ച് കുടുംബത്തിന്റെ അടുത്തെത്തുകയാണ്. എനിക്ക് ഇതില്‍ കൂടുതല്‍ നന്ദി പറയാന്‍ കഴിയില്ല,’ ബ്രാവോ ഇന്‍സ്റ്റാഗ്രാമില്‍ എഴുതി.

2004 മുതല്‍ 2010 വരെ ടെസ്റ്റ് ക്രിക്കറ്റിലെ 40 മത്സരത്തില്‍ ഇന്നിങ്‌സില്‍ നിന്നും 2200 റണ്‍സും 61 ഇന്നിങ്‌സില്‍ നിന്ന് 86 വിക്കറ്റും താരത്തിന് ഉണ്ട്. ഏകദിനത്തില്‍ 164 മത്സരത്തിലെ 141 ഇന്നിങ്‌സില്‍ നിന്നും 2968 റണ്‍സും 150 ഇന്നിങ്‌സില്‍ നിന്നും 199 വിക്കറ്റും താരത്തിനുണ്ട്. 2014ലായിരുന്നു താരത്തിന്റെ അവസാന ഏകദിനം.

2006 ഇന്റര്‍നാഷണല്‍ ടി-20യില്‍ അരങ്ങേറ്റം കുറിച്ച താരം 91 മത്സരങ്ങളിലെ 74 ഇന്നിങ്‌സില്‍ നിന്ന് 1255 റണ്‍സ് നേടിയപ്പോള്‍ 77 ഇന്നിങ്‌സില്‍ നിന്ന് 78 വിക്കറ്റുകളും നേടിയിട്ടുണ്ട്.

ഐ.പി.എല്ലില്‍ 2008 മുതല്‍ 2022 വരെ താരം സജീവമായിരുന്നു. ചെന്നൈക്ക് വേണ്ടി അരങ്ങേറ്റം നടത്തിയ താരത്തിന് മൊത്തം 161 ഐ.പി.എല്‍ മത്സരങ്ങളിലെ 158 ഇന്നിങ്‌സില്‍ നിന്ന് 183 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്, മാത്രമല്ല 113 ഇന്നിങ്‌സില്‍ 1560 റണ്‍സും ബ്രാവോ സ്വന്തമാക്കി.

താരത്തിന്റെ അവസാന ഐ.പി.എല്‍ മത്സരം 2022 മുംബൈ ഇന്ത്യന്‍സിന് വേണ്ടിയായിരുന്നു. പിന്നീട് ഫ്രാഞ്ചൈസി ലീഗുകളില്‍ സജീവമായ താരം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ 107 മത്സരങ്ങളില്‍ നിന്ന് 1155 റണ്‍സ് നേടുകയും 129 വിക്കറ്റുകള്‍ സ്വന്തമാക്കി.

 

Content Highlight: West Indies legend Dwayne Bravo announces retirement from all forms of cricket