പ്രോട്ടിയാസിനോട് 17 വര്‍ഷം മുമ്പ് നാണംകെട്ട അതേ വിന്‍ഡീസ്, അമേരിക്കയെ അടിച്ച് ടി-20 ലോകകപ്പിന്റെ ചരിത്രം തിരുത്തി
Sports News
പ്രോട്ടിയാസിനോട് 17 വര്‍ഷം മുമ്പ് നാണംകെട്ട അതേ വിന്‍ഡീസ്, അമേരിക്കയെ അടിച്ച് ടി-20 ലോകകപ്പിന്റെ ചരിത്രം തിരുത്തി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 22nd June 2024, 11:55 am

സൂപ്പര്‍ 8പോരാട്ടത്തില്‍ അമേരിക്കയ്‌ക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന് ഒമ്പത് റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇന്ന് കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബര്‍ഡോസ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 19.5 ഓവറില്‍ 128 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ 10.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സ് നേടി വിന്‍ഡീസ് വിജയിക്കുകയായിരുന്നു.

Also Read: ലെബനന്‍ മറ്റൊരു ഗസയാകുന്നത് ലോകത്തിന് താങ്ങാനാവില്ല; ആശങ്ക പ്രകടിപ്പിച്ച് യു.എന്‍

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും വിന്‍ഡീസ് സ്വന്തമാക്കിയിരിക്കുകയാണ്. ടി-20 ലോകകപ്പ് ചരിത്രത്തില്‍ 100+ റണ്‍സ് ചെയ്‌സിങ്ങില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍റേറ്റ് നേടാനാണ് വിന്‍ഡീസിന് സാധിച്ചത്. 2014ല്‍ അയര്‍ലാന്‍ഡിനെതിരെ നെതര്‍ലാന്‍ഡ്‌സ് നേടിയ കൂറ്റന്‍ വിജയത്തിന്റെ റണ്‍ റേറ്റാണ് ലിസ്റ്റില്‍ മുന്നില്‍.

ടി-20 ലോകകപ്പ് ചരിത്രത്തില്‍ 100+ റണ്‍സ് ചെയ്‌സിങ്ങില്‍ ഏറ്റവും ഉയര്‍ന്ന റണ്‍റേറ്റ് സ്വന്തമാക്കുന്ന ടീം, എതിരാളി, റണ്‍റേറ്റ്, വര്‍ഷം

 

നെതര്‍ലാന്‍ഡ്‌സ് – അയര്‍ലാന്‍ഡ്‌സ് – 13.95 – 2014

വെസ്റ്റ് ഇന്ഡീസ് – അമേരിക്ക – 12.00* – 2024

സൗത്ത് ആഫ്രിക്ക – വെസ്റ്റ് ഇന്‍ഡീസ് – 11.77 – 2007

ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക – 11.69 – 2016

സ്‌കോട്‌ലാന്‍ഡ് – ഒമാന്‍ – 11.62 – 2024

മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ ഷായി ഹോപ്പിന്റെ മിന്നും പ്രകടനത്തിലാണ് വിന്‍ഡീസ് വിജയം അനായാസമാക്കിയത്. പുറത്താകാതെ 8 സിക്‌സും നാല് ഫോറുമടക്കം 82 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 210.26 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ജോണ്‍സന്‍ കാര്‍ലസ് 14 റണ്‍സിന് മടങ്ങിയപ്പോള്‍ നിക്കോളാസ് പൂരന്‍ 12 പന്തില്‍ 3 സിക്‌സും ഒരു ഫോറും അടക്കം 27 റണ്‍സും നേടി ഹോപ്പിന് കൂട്ടുനിന്നു ടീമിനെ വിജയത്തില്‍ എത്തിക്കുകയായിരുന്നു.

Also Read: ലാലേട്ടനോടും മമ്മൂക്കയോടും എന്റെ ആഗ്രഹം ഞാൻ പറഞ്ഞിട്ടുണ്ട്, അവർക്ക് താത്പര്യമുണ്ടെന്നാണ് കരുതുന്നത്: ദിലീഷ് പോത്തൻ

ആന്‍ഡ്രീസ് ഗോസ് നേടിയ 29 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ ആണ് അമേരിക്കയ്ക്ക് തുണയായത്. നിതീഷ് കുമാര്‍ 20 റണ്‍സ് നേടിയപ്പോള്‍ മിലിന്ദ് കുമാര്‍ 19 റണ്‍സിന് നേടി. ഷഡ്‌ലി വാന്‍ സ്‌കല്‍വിക് 18 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. അവസാന ഘട്ടത്തില്‍ 6 പന്തില്‍ 14 റണ്‍സ് നേടിയ അലി ഖാന്‍ പുറത്താകാതെ നിന്നു.

വിന്‍ഡീസ് ബൗളിങ്ങില്‍ ആന്ദ്രേ റസല്‍, റോസ്റ്റോണ്‍ ചെയ്‌സ് എന്നിവര്‍ മൂന്നു വീതം വിക്കറ്റുകളും അല്‍സാരി ജോസഫ് രണ്ട് വിക്കറ്റും ഗുടകേഷ് മോട്ടി ഒരു വിക്കറ്റും നേടി മികച്ച പ്രകടനമാണ് നടത്തിയത്. ചെയ്‌സ് നാല് ഓവറില്‍ 19 റണ്‍സ് വിട്ടുനല്‍കിയാണ് മൂന്ന് വിക്കറ്റുകള്‍ നേടിയത്. മറുഭാഗത്ത് റസല്‍ 3.5 ഓവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.

 

Content Highlight: West Indies In Record Achievement In T20 World Cup