വെസ്റ്റ് ഇന്‍ഡീസ്-സൗത്ത് ആഫ്രിക്ക മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വിന്‍ഡീസിന് 15 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. സബീന പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് ആണ് നേടിയത്. വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കക്ക് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
WI WIN & the series is ours!🙌🏾
What a performance from the boys today.👏🏾 #WIREADY #WIvSA pic.twitter.com/nZ9bnjrZc2
— Windies Cricket (@windiescricket) May 25, 2024
ഈ വിജയത്തിന് പിന്നാലെ മൂന്നു മത്സരങ്ങളുടെ പരമ്പര 2-0ത്തിന് സ്വന്തമാക്കാനും വിന്‍ഡീസിന് സാധിച്ചു. ഇതോടെ ഒരു ചരിത്ര നേട്ടമാണ് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയത്. ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് സൗത്ത് ആഫ്രിക്കെതിരെ തുടര്‍ച്ചയായ രണ്ട് പരമ്പര വിന്‍ഡീസ് വിജയിക്കുന്നത്. ഇതിനുമുമ്പ് 2023ല്‍ നടന്ന മൂന്ന് മത്സരങ്ങളുടെ ടി-20 പരമ്പര 2-1ന് വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിനായി റാസ്റ്റണ്‍ ചെയ്‌സ് 38 പന്തില്‍ 67 റണ്‍സ് നേടി മിന്നും പ്രകടനമാണ് നടത്തിയത്. ഏഴ് ഫോറുകളും രണ്ട് സിക്‌സുകളും ആണ് താരം നേടിയത്. ക്യാപ്റ്റന്‍ ബ്രാന്‍ഡണ്‍ കിങ് 22 പന്തില്‍ 36 റണ്‍സും കെയ്ല്‍ മയേഴ്‌സ് 16 പന്തില്‍ 32 റണ്‍സും നേടി നിര്‍ണായകമായി.
സൗത്ത് ആഫ്രിക്കയുടെ ബൗളിങ്ങില്‍ ലുങ്കി എന്‍ഗിഡി, കാബ പീറ്റര്‍, ആന്റി ഫെഹ്ലുകായോ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് നടത്തിയത്.
സൗത്ത് ആഫ്രിക്കയ്ക്കായി ക്വിന്റണ്‍ ഡി കോക്ക് 17 പന്തില്‍ 41 റണ്‍സും റീസ ഹെന്‍ഡ്രിക്‌സ് 18 പന്തില്‍ 34 റണ്‍സും ക്യാപ്റ്റന്‍ റാസി വാണ്ടര്‍ ഡസന്‍ 22 പന്തില്‍ 30 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയെങ്കിലും 16 റണ്‍സകലെ വിജയം നഷ്ടമാവുകയായിരുന്നു.
Bringing his T20I best today!💥
How good was Motie with the ball?🔥#WIREADY #WIvSA pic.twitter.com/wnBmePL4my— Windies Cricket (@windiescricket) May 25, 2024
വിന്‍ഡീസ് ബൗളിങ്ങില്‍ ഗുടാഗേഷ് മോട്ടി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മെയ് 27നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. സബീന പാര്‍ക്കിലാണ് മത്സരം നടക്കുക.
Content Highlight: West Indies beat South Africa in T20