ഐ.സി.സി ടി-20 ലോകകപ്പിനു മുന്നോടിയായി നടക്കുന്ന സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മൂന്ന് ടി-20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ക്യാപ്റ്റനായ റോവ്മന്‍ പവലിന് വിശ്രമം അനുവദിച്ചുകൊണ്ടാണ് വിന്‍ഡീസ് സ്‌ക്വാഡ് പുറത്തുവിട്ടത്. പവലിന് പകരം ബ്രാന്‍ഡന്‍ കിങ് ആയിരിക്കും വെസ്റ്റ് ഇന്‍ഡീസിനെ നയിക്കുക.
വെസ്റ്റ് ഇന്‍ഡീസിന്റെ മധ്യനിരയിലെ പ്രധാന താരങ്ങളായ ഷായ് ഹോപ്പ്, നിക്കോളാസ് പൂരന്‍ എന്നിവര്‍ക്കും ടീം വിശ്രമം അനുവദിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നും പ്രകടനം കാഴ്ചവെച്ച താരങ്ങളെ ലോകകപ്പ് പോരാട്ടങ്ങള്‍ക്കായി ടീം വിശ്രമം അനുവദിക്കുകയായിരുന്നു.
Ready for final preparation before the #T20WorldCup 💪
West Indies reveal squad for the T20I series against South Africa with big names rested 👀
അതേസമയം വെസ്റ്റ് ഇന്‍ഡീസിലെ പല താരങ്ങളും ഇന്ത്യന്‍ പ്രീമിയർ ലീഗിലെ പ്ലേ ഓഫ് കളിക്കുന്ന ടീമുകളുടെ ഭാഗമായതിനാല്‍ അവരെല്ലാം അവസാന ഘട്ടം വരെ ടീമിനൊപ്പം ഉണ്ടാവും. കൊല്‍ക്കത്ത താരങ്ങളായ ആന്ദ്രേ റസല്‍, ഷര്‍ഫാനെ റൂഥര്‍ഫോര്‍ഡ് എന്നിവരും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം അല്‍സാരി ജോസഫ് രാജസ്ഥാന്‍ റോയല്‍സ് താരം ഷിമ്റോൺ ഹെറ്റ്‌മെയര്‍ തുടങ്ങിയ താരങ്ങള്‍ ഐ.പി.എല്‍ ടീമിനൊപ്പം തുടരും.
സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയ്ക്കായി പവലും ഹെറ്റ്മെയറും നാട്ടിലേക്ക് മടങ്ങുന്നു എന്ന വാര്‍ത്തകള്‍ നിലനിന്നിരുന്നു. എന്നാല്‍ ഈ രണ്ടു താരങ്ങളെയും ഒഴിവാക്കിക്കൊണ്ട് വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് പ്രഖ്യാപിച്ചതോട് കൂടി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പമുള്ള എലിമിനേറ്റര്‍ മത്സരത്തില്‍ ഇവര്‍ ഉണ്ടാകും.
അതേസമയം പാകിസ്ഥാനെതിരെയുള്ള സീരീസിനായി രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് നാട്ടിലേക്ക് മടങ്ങിയതോടെ സഞ്ജുവും കൂട്ടരും അല്‍പ്പം സമ്മര്‍ദത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് താരങ്ങള്‍ ടീമിനൊപ്പം നിലനില്ക്കും എന്നത് രാജസ്ഥാന്‍ വലിയ ആശ്വാസം നല്കുന്ന വാര്‍ത്തയാണ്.
ടി-20 ലോകകപ്പിന് മുന്നോടിയായി അവരുടെ കഴിവുകള്‍ മികച്ചതാക്കാന്‍ ഈ മത്സരങ്ങള്‍ സാധിക്കുമെന്ന് ചീഫ് സെലക്ടര്‍ ഡസ്മണ്ട് ഹെയ്ല്‍സ് പറഞ്ഞു.
‘ലോകകപ്പ് ആരംഭിക്കുന്നതിനു മുമ്പുള്ള അവസാന ടി-20 ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ ഒന്നാണിത്. കളിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ മികച്ചതാക്കാനും ലോകകപ്പിനായി അവര്‍ തയ്യാറാണെന്ന് ഉറപ്പാക്കാനും ഉള്ള വലിയൊരു അവസരമാണിത്,’ ഹെയ്ല്‍സ് പറഞ്ഞു.
മെയ് 24 മുതല്‍ മെയ് 27 വരെയാണ് സൗത്ത് ആഫ്രിക്ക-വെസ്റ്റ് ഇന്‍ഡീസ് പരമ്പര നടക്കുക. ജൂണ്‍ രണ്ടിന് പപ്പുവാ ന്യൂഗിയക്കെതിരെയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ആദ്യ മത്സരം.
സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മൂന്ന് ടി-20 പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്