| Saturday, 3rd April 2021, 3:23 pm

ഹിന്ദുക്കളേയും മുസ്‌ലിങ്ങളെയും ഭിന്നിപ്പിക്കാന്‍ എ.ഐ.ഐ.എമ്മും ഐ.എസ്.എഫും ബി.ജെ.പിയുടെ കയ്യില്‍ നിന്നും പണം വാങ്ങിച്ചെന്ന് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബി.ജെ.പിക്കും എ.ഐ.ഐ.എമ്മിനുമെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബി.ജെ.പി ഹിന്ദുക്കള്‍ക്കും മുസ്‌ലിങ്ങള്‍ക്കുമിടയില്‍ ഭിന്നതയുണ്ടാക്കുകയാണെന്നും മമത പറഞ്ഞു.

” ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒരുമിച്ച് ചായ കുടിക്കും ഒന്നിച്ച് ദുര്‍ഗാപൂജാ ആഘോഷിക്കും.അതാണ് നമ്മുടെ സംസ്‌ക്കാരം. ഗ്രാമത്തില്‍ എന്തെങ്കിലും അസ്വാരസ്യം ഉണ്ടായാല്‍ അതിന്റെ ഗുണം കിട്ടുക ബി.ജെ.പിക്കാണ്,”മമത പറഞ്ഞു.

എ.ഐ.ഐ.എമ്മും ഐ.എസ്.എഫും ഹിന്ദുക്കളേയും മുസ്‌ലിങ്ങളെയും ഭിന്നിപ്പിക്കാന്‍ ബി.ജെ.പിയുടെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്നും മമത ആരോപിച്ചു.

വിഭജിക്കപ്പെടതാരിക്കണമെങ്കിലും എന്‍.ആര്‍.സി നടപ്പാക്കാതിരിക്കണമെങ്കിലും എ.ഐ.എം.ഐ.എമ്മിന് വോട്ട് കൊടുക്കരുതെന്നും മമത പറഞ്ഞു.

” അവര്‍ക്ക് വോട്ട് നല്‍കിയാല്‍ നിങ്ങള്‍ ബി.ജെ.പിക്ക് വോട്ട് നല്‍കി എന്നാണ് അര്‍ത്ഥമാക്കുന്നത്. നന്ദിഗ്രാമില്‍, നിങ്ങളുടെ മകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോകും,അതാണ് ഈ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുന്നത്. ബി.ജെ.പി പുറത്തുനിന്നിറക്കിയ ഗുണ്ടകള്‍ക്ക് വോട്ട് നല്‍കരുത് മമത പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: West Bengal polls: Mamata says AIMIM, ISF paid by BJP to divide Hindus and Muslims

We use cookies to give you the best possible experience. Learn more