കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ലോക്ഡൗണ്‍ ആഗസ്റ്റ് 31 വരെ നീട്ടിയതായി മുഖ്യമന്ത്രി മമത ബാനര്‍ജി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. നേരത്തെ ജൂലൈ 31 വരെയായിരുന്നു ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നത്.
അതേസമയം ബക്രീദ് ദിനത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ ഒഴിവാക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു. ആഗസ്റ്റ് ഒന്നിനാണ് ബക്രീദ്. രാഖി ആഘോഷങ്ങള്‍ നടക്കുന്ന ആഗസ്റ്റ് 3 നും ലോക്ഡൗണ്‍ ഒഴിവാക്കുമെന്ന് അവര്‍ വ്യക്തമാക്കി.
ഈ രണ്ടു ദിവസങ്ങളിലും കണ്ടൈന്‍മെന്റ് സോണുകളില്‍ ലോക്ഡൗണ്‍ തുടരുന്നതായിരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘അടുത്ത മാസം 8,9 തീയതികള്‍ മുതല്‍ വാരാന്ത്യങ്ങളിലെ ലോക്ഡൗണ്‍ ആരംഭിക്കും. ആഗസ്റ്റ് 31 വരെ സ്‌കൂളുകളും കോളെജുകളും തുറക്കില്ല’- മമത പറഞ്ഞു.
തിങ്കളാഴ്ച മാത്രം ബംഗാളില്‍ 2112 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. തിങ്കളാഴ്ച മാത്രം 39 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ മഹാരാഷ്ട്ര തമിഴ്‌നാട്, ദല്‍ഹി, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കൂടുതല്‍ കൊവിഡ് രോഗികളുള്ളത്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക