ബംഗാളിലെ വെടിവെപ്പിന് പിന്നില്‍ ഗൂഢാലോചന; മോദിക്കുള്‍പ്പെടെ പങ്കുണ്ട്; ആരോപണവുമായി തൃണമൂല്‍
national news
ബംഗാളിലെ വെടിവെപ്പിന് പിന്നില്‍ ഗൂഢാലോചന; മോദിക്കുള്‍പ്പെടെ പങ്കുണ്ട്; ആരോപണവുമായി തൃണമൂല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th April 2021, 2:31 pm

കൊല്‍ക്കത്ത:പശ്ചിമ ബംഗാളില്‍ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ സി.എ.പി.എഫ് വെടിവെയ്പ്പിനെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗത റോയി.
കൃത്യമായ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് വെടിവെപ്പ് നടന്നതെന്ന് സൗഗത റോയി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് റോയി ആരോപിച്ചു.

”എന്തിനാണ് കേന്ദ്ര സായുധ പൊലീസ് സേന വെടിയുതിര്‍ത്തത്? സാധാരണ വോട്ടര്‍മാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതിനുള്ള ഈ ധൈര്യം അവര്‍ക്ക് എവിടെ നിന്ന് ലഭിച്ചു? അതാണ് പ്രധാന ചോദ്യം. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണ്. പ്രധാനമന്ത്രി ഈ ഗൂഢാലോചനയില്‍ നിന്ന് പുറത്താണെന്ന് ഞങ്ങള്‍ കരുതുന്നില്ല. വോട്ടര്‍മാരെ ഭീഷണിപ്പെടുത്താനാണിത്,” സൗഗത റോയി പറഞ്ഞു.

പശ്ചിമ ബംഗാളില്‍ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ സി.എ.പി.എഫിനേയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്രയും രംഗത്തെത്തിയിരുന്നു.

പശ്ചിമ ബംഗാളിലെ നാലാം ഘട്ട വോട്ടെടുപ്പിനിടെയാണ് വ്യാപക അക്രമം നടന്നത്. ബംഗാളിലെ കുച്ച് ബീഹാര്‍ പ്രദേശത്താണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത.

പ്രദേശത്തെ പോളിംഗ് സ്റ്റേഷന് സമീപം ഉണ്ടായ വെടിവെയ്പ്പില്‍ അഞ്ച് പേര്‍ മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പി.ടി.ഐ, എ.എന്‍.ഐ പോലുള്ള വാര്‍ത്ത എജന്‍സികളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: West Bengal Firing,updates