| Saturday, 27th March 2021, 9:58 am

ബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; വലിയ രീതിയില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് ജനങ്ങളോട് മമത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടമാണ് ശനിയാഴ്ച ആരംഭിച്ചത്. ജനങ്ങളെല്ലാവരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നും വലിയ രീതിയില്‍ തന്നെ വോട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വലിയരീതിയിലുള്ള വാക്‌പ്പോരാണ് നടന്നത്.

ആദ്യ ഘട്ടത്തില്‍ 30 നിയോജകമണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ആരംഭിച്ചത്. രാവിലെ 7 ന് ആരംഭിച്ച പോളിംഗ് വൈകുന്നേരം 6: 30 ന് സമാപിക്കും

നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്. ഇതിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചിരുന്നു.

അതേസമയം, ഇന്നലെ തൃണമൂല്‍കോണ്‍ഗ്രസിന്റെ ഓഫീസിനകത്ത് സ്‌ഫോടനം നടന്നിരുന്നു.

ബങ്കുര ജില്ലയിലെ ജോയ്പൂരിലെ ഓഫീസിലാണ് സ്ഫോടനം നടന്നത്.

മൂന്ന് പേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് ബി.ജെ.പി ആരോപിച്ചു.

പ്രവര്‍ത്തകര്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയാണ് സ്ഫോടനമുണ്ടായതെന്നും ബി.ജെ.പി ആരോപിച്ചു.

അതേസമയം സ്ഫോടനത്തിനുത്തരവാദികള്‍ ഇടത്-കോണ്‍ഗ്രസ് സഖ്യമാണെന്നാണ് തൃണമൂല്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: West Bengal elections

We use cookies to give you the best possible experience. Learn more