കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിന്റെ ആദ്യഘട്ടമാണ് ശനിയാഴ്ച ആരംഭിച്ചത്. ജനങ്ങളെല്ലാവരും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നും വലിയ രീതിയില്‍ തന്നെ വോട്ട് ചെയ്യണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ വലിയരീതിയിലുള്ള വാക്‌പ്പോരാണ് നടന്നത്.
ആദ്യ ഘട്ടത്തില്‍ 30 നിയോജകമണ്ഡലങ്ങളിലെ വോട്ടെടുപ്പാണ് ആരംഭിച്ചത്. രാവിലെ 7 ന് ആരംഭിച്ച പോളിംഗ് വൈകുന്നേരം 6: 30 ന് സമാപിക്കും
നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ പോകവെയാണ് മമതാ ബാനര്‍ജിക്ക് നേരെ ആക്രമണം നടന്നത്. ഇതിന് പിന്നില്‍ ബി.ജെ.പിയാണെന്ന് തൃണമൂല്‍ ആരോപിച്ചിരുന്നു.
അതേസമയം, ഇന്നലെ തൃണമൂല്‍കോണ്‍ഗ്രസിന്റെ ഓഫീസിനകത്ത് സ്‌ഫോടനം നടന്നിരുന്നു.