കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ പുതിയ വാഗ്ദാനവുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ സംസ്ഥാനത്തെ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് 18000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അമിത് ഷായുടെ പ്രഖ്യാപനം.
പൊതുമേഖലയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം ജോലി ഉറപ്പാക്കുമെന്നും സംസ്ഥാനത്ത് എല്ലാ സ്ത്രീകള്‍ക്കും പൊതുഗതാഗതം സൗജന്യമായിരിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു.
‘ദീദി ഡെങ്കിയുടേയും, മലേറിയയുടേയും സുഹൃത്തിനെപ്പോലെയാണ്. ഡെങ്കി, മലേറിയ എന്നിവയില്‍ നിന്ന് മുക്തി നേടണമെങ്കില്‍ നിങ്ങള്‍ ബി.ജെപിക്ക് വോട്ട് ചെയ്യണം.’അമിത് ഷാ പറഞ്ഞു.
ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ആദ്യം നടപ്പാക്കുക പൗരത്വനിയമമാണെന്ന് നേരത്തെ അമിത് ഷാ പറഞ്ഞിരുന്നു. ആദ്യ കാബിനറ്റില്‍ തന്നെ നിയമം നടപ്പിലാക്കാനുള്ള ഉത്തരവിടുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
‘ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ പൗരത്വ നിയമം ബംഗാളില്‍ നടപ്പിലാക്കാന്‍ ശ്രമിക്കും. എഴുപത് വര്‍ഷത്തിലധികമായി ബംഗാളില്‍ താമസിക്കുന്നവര്‍ക്ക് പൗരത്വം നല്‍കും. അഭയാര്‍ത്ഥികളായ കുടുംബങ്ങള്‍ക്ക് വര്‍ഷം തോറും 10000 രൂപ ധനസഹായം നല്‍കാനും പദ്ധതി തയ്യാറാക്കും’, എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക