കൊല്‍ക്കത്ത: നെഞ്ചുവേദനയെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിയെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സന്ദര്‍ശിച്ചു.
‘ഗാംഗുലി സുഖമായിരിക്കുന്നു. അദ്ദേഹം ഇതിന് മുന്‍പ് ഇതൊന്നും പരിശോധിച്ചില്ലെന്നത് അതിശയിപ്പിച്ചു. അദ്ദേഹം ഒരു കായികതാരമാണ്. അദ്ദേഹത്തിന് ഇത്തരത്തിലൊരു പ്രശ്‌നം വരുമെന്ന് കരുതിയില്ല. ഡോക്ടര്‍മാര്‍മാര്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തിയിട്ടുണ്ട്’, മമത പറഞ്ഞു.
ഇന്ന് രാവിലെയാണ് ഗാംഗുലിയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിന തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വര്‍ക്ക് ഔട്ടിനിടെയാണ് അദ്ദേഹത്തിന് തളര്‍ച്ചയും നെഞ്ചുവേദനയും അനുഭവപ്പെട്ടത്.
ഉടന്‍ തന്നെ അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വുഡ്ലാന്റ്സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
2008 ലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഗാംഗുലി വിരമിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന അദ്ദേഹത്തിന് ടെസ്റ്റിലും ഏകദിനമത്സരങ്ങളിലും ഒരുപോലെ തിളങ്ങാന്‍ സാധിച്ചിരുന്നു. 2019 ഒക്ടോബറിലാണ് ഗാംഗുലി ബി.സി.സി.ഐ അധ്യക്ഷനായി ചുമതലയേറ്റത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: West Bengal CM Mamata Banerjee visits Sourav Ganguly in hospital