കൊല്‍ക്കത്ത: ദേശീയ പൗരത്വ പട്ടികയ്ക്കും പൗരത്വ ദേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ വീണ്ടും നിലപാട് കടപ്പിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നോര്‍ത്ത് 24 പര്‍ഗനാസിലെ പതാര്‍ പ്രതിമയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കവേയായിരുന്നു മമത കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയത്.
നിങ്ങളുടെ പേരും വിവരങ്ങളും ചോദിച്ച് ആരെങ്കിലും എത്തിയാല്‍ അത് നല്‍കരുത്. അതുപോലെ സി.എ.എ, എന്‍.ആര്‍.സി, എന്‍.പി.ആര്‍ ഇതൊന്നും ഇവിടെ നടപ്പിലാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങളുടെ അവകാശം കവര്‍ന്നെടുക്കാന്‍ ആരെങ്കിലും എത്തിയാല്‍ എന്റെ മൃതദേഹത്തില്‍ ചവിട്ടിയേ അവര്‍ക്ക് അതിന് സാധിക്കുകയുള്ളൂവെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരികയാണ്- മമത പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സ്വാതന്ത്ര്യം നേടി 70 വര്‍ഷം കഴിഞ്ഞിട്ടും രാജ്യത്തെ ജനങ്ങളോട് പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെടുന്നത് അപമാനകരമാണെന്ന് കഴിഞ്ഞ ദിവസം മമത പറഞ്ഞിരുന്നു.
ഇന്ത്യയെ തുടര്‍ച്ചയായി പാകിസ്താനുമായി താരതമ്യപ്പെടുത്തുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ കടുത്ത വിമര്‍ശനവും മമത ബാനര്‍ജി ഉയര്‍ത്തിയിരുന്നു.