സി.പി.ഐ.എം മുഖപത്രത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് മമത; 'കൊവിഡ് മരണങ്ങളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നു'
national news
സി.പി.ഐ.എം മുഖപത്രത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് മമത; 'കൊവിഡ് മരണങ്ങളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നു'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th April 2020, 5:54 pm

കൊല്‍ക്കത്ത: സംസ്ഥാനത്തെ കൊവിഡ് രോഗത്താല്‍ മരിച്ചവരുടെ എണ്ണം പെരുപ്പിച്ച് പറയുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സി.പി.ഐ.എം മുഖപത്രത്തിന്റെ പേരെടുത്ത് പറയാതെയാണ് മുഖ്യമന്ത്രിയുടെ ഭീഷണി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് 30ഓളം പേര്‍ മരിച്ചെന്ന് ഗണശക്തി ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേ സമയം സര്‍ക്കാര്‍ കണക്കുകളില്‍ ഇപ്പോഴും 7 പേരാണ് മരിച്ചത്. ഈ റിപ്പോര്‍ട്ടിനോടുള്ള പ്രതികരണമാണ് മമത നടത്തിയത്.

ബംഗാളില്‍ കൊവിഡ് 19നാല്‍ മരിച്ചവരുടെ എണ്ണം 30ആയി എന്നാണ് ചിലര്‍ പറയുന്നത്. നിയമപ്രകാരം അവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാനുള്ള അധാകാരം തനിക്കുണ്ടെന്നും മമത പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ കണക്ക് പ്രകാരം 120 രോഗികളാണ് ബംഗാളില്‍ ആകെയുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം 190 എന്നും ഗണശക്തി പറഞ്ഞിരുന്നു. അതേ സമയം യഥാര്‍ത്ഥത്തില്‍ 215 പേരുണ്ടെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ